Chapter Title : വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]
റൂമിലെ സ്റ്റീൽ ഷെൽഫ് തുറന്നു കിടന്നിരുന്നു. നാലു റാക്കുള്ള അതിലെ ഒരു റാക്കിലെ മാത്രം തുണികളൊക്കെ വലിച്ചു വാരി ഇട്ടിട്ടുണ്ട്... വിരി ഒന്നുമില്ലാത്ത ബെഡ്ഡ് കണ്ടപ്പോൾ അവിടെ തലേദിവസം ആരും കിടന്നിരുന്നില്ലെന്ന് CI ഊഹിച്ചു..
"അമ്മേ സുനന്ദക്കറിയാമായിരുന്നൊ ഇവിടെയാണു സ്വർണ്ണം വച്ചതെന്നു? "
"പിന്നെ. അവളു തന്നെയാ ഇവിടെ വച്ചത് രണ്ടാഴ്ച മുൻപ്. കഴിഞ്ഞയാഴ്ച നാട്ടിൽ പോയപ്പോൾ അവൾ താക്കോൽ എന്നെ ഏൽപിക്കുകയും ചെയ്തു."
"അവൾ നാട്ടിൽ പോകുമ്പോൾ സ്വർണ്ണം കൊണ്ട് പോയില്ലെന്നു ഉറപ്പുണ്ടോ."
"ഉവ്വാ. അപ്പുറത്തെ രമണി ചേച്ചിക്ക് ഒരു മാല ഏതോ കല്യാണത്തിന് പോവാൻ കൊടുത്തതാ മിനിയാന്നു അത് തിരിച്ചു കിട്ടുകയും ചെയ്തു. അത് തിരിച്ച് വയ്ക്കുമ്പോൾ ഞാൻ മുഴുവൻ സ്വർണവും കണ്ടതാ."
"രമണി ചേച്ചി കണ്ടായിരുന്നൊ ഈ ഷെൽഫ്."
"ഏയ് അവളങ്ങനെ ഉള്ളിലൊന്നും വരാറില്ല മോനെ "
"അമ്മേ കഴിഞ്ഞ ഒരാഴ്ച ആരൊക്കെ ഈ വീട്ടിൽ വന്നിട്ടുണ്ട്. പരിജയമില്ലാത്തവർ? "
"ആകെ വന്നെന്നു പറയുന്നത് മുരളിയും രമണിയും വേലായുധനും മാത്രമാ. വേലായുധൻ പറമ്പിലെ പണിക്കാരനാ. പണ്ട് മുതലേ ഉള്ളതാ. പരിചയമില്ലാത്ത ആരും അങ്ങനെ വന്നിട്ടില്ലാ. മുരളി ശനിയാഴ്ച പോയതാ എറണാകുളത്ത് പിന്നെ ആരും വരില്ല"
"ഈ വേലായുധൻ ആളെങ്ങനെ?
"വേലായ്ധൻ കുട്ടി പത്തിരുപത് വർഷായി ഇവിടെ ഒള്ളതാ.. പാവമാ. ഇവിടടുത്ത് തന്നാ വീട്. വ്യാഴാഴ്ചക്ക് ശെഷം വന്നിട്ടില്ല. ഭാര്യയുടെ അച്ഛനമ്മമാരുടെ അംബതാം വാർഷികം ആയിരുന്നു ഇന്നലെ. ഇന്നെങ്ങാനുമേ വരൂ എന്നാ പറഞ്ഞത്."
"ഒരു ചോദ്യവും കൂടി. സുനന്ദ എതു ഫോണാ ഉപയൊഗിക്കുന്നെ"
"അറിയില്ല മോനെ. ഒരു വലിയ ഫോണാ. സിനിമ ഒക്കെ കാണാൻ
💬 Comments
View all comments