Chapter Title : വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]
മുറി തയ്യാറാക്കാമോന്ന് നോക്ക്.. ചോദ്യം ചെയ്യാൻ ഒക്കെ പറ്റിയത്.. ഒന്നുകൂടി രമണിയെ കാണണം നമുക്ക്.."
അയാൾ പോയി കഴിഞ്ഞു CI നീലകണ്ഠൻ മഹേഷിന്റെ നേരെ thir..
"അവൾ പുതിയ ഫോൺ വാങ്ങിയിട്ട് ഒരു മാസമല്ലെ ആയിട്ടൊള്ളു. അവളുടെ മൊബൈൽ നമ്പർ ചെക്ക് ചെയ്താൽ ആ ഫോണിന്റെ IMEI നമ്പർ കിട്ടും. ആ നമ്പറിൽ രെജിസ്റ്റർ ആവുന്ന അല്ലെങ്കിൽ ആയിട്ടുള്ള ഏതൊക്കെ സിം റെജിസ്റ്റർ ഉണ്ടോ അതിന്റെ ഒക്കെ ഡീറ്റെയിൽസ് എടുപ്പിക്ക്. അയാം ഷുവർ ഷി വിൽ ബി ഹാവിംഗ് വൺ മോർ നമ്പർ"
"ഷുവർ സർ.. പക്ഷെ ടൈം എടുത്തേക്കാം.."
"അറിയാടോ.. പക്ഷെ ഒരു വഴിക്ക് അതങ്ങ് നടന്നോട്ടെ.."
ചെക്ക് ചെയ്യാൻ റിക്വേസ്റ്റ് സൈബർ സെല്ലിനു നൽകിയ ശേഷം മഹേഷ് ആയാളോട് ചോദിച്ചു.
മഹേഷ്:"സാറിനു എങ്ങനെ തോന്നി അവൾ മരിച്ചെന്നു.”
CI: "എടോ. ഇത് വരെ പണിയെടുത്ത കൂലിയായി 60000 ആണു ആ പെണ്ണു വാങ്ങാതെ കിടക്കുന്നെ. ഈ സ്വർണം ആണെങ്കിൽ അവളുടെ കസ്റ്റഡിയിൽ തന്നെ അല്ലേ.. ഇത്രെം രൂപ വാങ്ങി കഴിഞ്ഞല്ലാതെ അവൾ അതും കൊണ്ടു പോവാൻ ചാൻസില്ല. സൊ അവളല്ല ഇത് ചെയ്തത്. "
മഹേഷ്: "അവളൊരു കാമുകന്റെ കൂടെ പൊയതാണെങ്കിൽ? കാമുകൻ പെട്ടെന്ന് വന്നു വിളിച്ചതാണെങ്കിൽ അവൾക്ക് കിട്ടിയതും കൊണ്ട് പോയതായ്കൂടെ?”
അനി: “ലുക്ക് മഹേഷ്, സുനന്ദയാണു സ്വർണ്ണം വച്ചത്. അവൾക്ക് കൃത്യമായി അറിയാം അതെവിടെ ആണെന്നു. സൊ അതെടുക്കാനായി അവൾ ഒരിക്കലും ആ ഷെൽഫിലെ സാധനങ്ങൾ വാരി വലിച്ചിടില്ല. ആ ശബ്ദം അമ്മയെ ഉണർത്താനെ ഉപകരിക്കൂ. ഇത് ഇവളെ അപായപെടുത്തുമ്പോൾ ജീവഭയം
💬 Comments
View all comments