0%

Chapter Title : വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]

Author : Kambikathakal Read All Parts 908
കാരണം ഷെൽഫിൽ സ്വർണ്ണമുണ്ട്‌ എന്നു പറഞ്ഞത്‌ ആകാനാണു സാധ്യത. അവളെ അപായപെടുത്തിയവർക്ക്‌ ഷെൽഫിലെ മൂന്നാമത്തെ റാക്കിൽ എന്നു മാത്രമറിയാവുന്നത് കൊണ്ടാണു എല്ലാം വലിച്ച്‌ വാരി ഇട്ടത്‌" മഹേഷ്‌:"അപ്പോൾ ആരായിരിക്കും പിന്നെ ഇത്‌ ചെയ്തത്‌" അനി:"അവൾക്കൊരു കാമുകൻ ഉണ്ടാകാനാണു ചാൻസ്‌. അല്ലെങ്കിൽ അവളത്ര വിലയുള്ള ഫോൺ വാങ്ങില്ല. മിക്കവാറും അയാൾ വാങ്ങികൊടുത്തതാകും. അതാ ഞാൻ ഡീറ്റെയിൽസ്‌ എടുക്കാൻ പറഞ്ഞത്‌. അതിന്റെ കാര്യം എന്തായെന്നു നോക്കണം അവനെ പൊക്കിയാൽ എന്തെങ്കിലും തുമ്പ്‌ കിട്ടാതിരിക്കില്ല. " മഹേഷ്‌:"ഒക്കെ സാർ." അനി:"അതിനിടയിൽ ഒരു കാര്യം ചെയ്യ്‌. ആ കുറുപ്പിനെ വിട്ട്‌ ഒരു പൈൻഡ്‌ വാങ്ങാൻ പറയ്‌. ഡ്യൂട്ടിയിലല്ലെ വോഡ്ക മതി. " മഹേഷ്‌:"ഇപ്പൊ വേണൊ സാർ" അനി:"വേണം ഡോ പഴേ പോലെ പറ്റുന്നില്ല. ഒന്നങ്ങ്‌ ചെന്ന ഒരുഷാറാകും. എന്നിട്ട്‌ വാ നമുക്കൊന്നു നടക്കാം. രണ്ടൊ മൂന്നൊ കോൺസ്റ്റബിൾസിനെ വിളിക്ക്‌." റ്റൈം 10.50 സി ഐയും എസ്‌ ഐ മഹേഷും നാലു പിസിമാരും ആ വീടിന്റെ പുറകിലേക്ക്‌ നടന്നു. ഇരുവശത്തും വീടുകളും പിറകിൽ നീണ്ടുകിടക്കുന്ന വിശാലമായ ആളൊഴിഞ്ഞ പറമ്പുമുള്ള നാൽപത്‌ സെന്റു വരുന്ന ആ സ്തലത്ത്‌ അവർ അത്യാവശ്യം നല്ല പരിശൊധന നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. പുല്ലൊക്കെ വെട്ടിയൊതുക്കി വളരെ ക്ലീൻ ആയിരുന്നു ആ സ്ഥലം. CI:"പ്രതീക്ഷിച്ചതൊന്നും കിട്ടിയില്ലല്ലൊഡാ. ഒരു കാൽപാടുപോലും." മഹേഷ്‌:"കാൽപാടോ സാർ" CI:”മ്മ് സുനന്ദയെ ആരെങ്കിലും അപായപ്പെടുത്തിയോ അപായപെടുത്താനോ കൊണ്ട് പോയതാണെങ്കിൽ അവരത്‌ മുൻവശം വഴി ചെയ്യില്ല. രണ്ട്‌ വശങ്ങളിലും വീടുകളുണ്ട്‌ പിന്നെ ആകെ ഉള്ള ഒപ്ഷൻ പിൻ വശം വഴിയാണു. മഴ പെയ്ത്‌ നനഞ്ഞുകിടക്കുന്നതിൽ ഒരു ചെരിപ്പടി എങ്കിലും കാണേണ്ടതല്ലേ?“

💬 Comments

View all comments