Chapter Title : വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]
അപ്പോളേക്കും മഹേഷിനു ഒരു കാൾ വന്നു. അത് അറ്റൻഡ് ചെയ്ത ശേഷം അയാൾ അനിയുടെ അടുത്തു വന്നു പറഞ്ഞു.
മഹേഷ്:”സാറിന്റെ എക്സ്പെക്റ്റേഷൻ ശരിയായിരുന്നു. അവൾ മറ്റൊരു നമ്പർ യുസ് ചെയ്തിരുന്നു നമ്പർ കിട്ടി. അതിലേക്ക് വന്ന കാൾ ഡീറ്റെയിൽസ് അര മണിക്കൂർ കൊണ്ട് കിട്ടും. പക്ഷെ അതിലും ഇമ്പൊർട്ടന്റ് കാര്യമുണ്ട്. ആ നമ്പർ എടുത്തിരിക്കുന്നത് ഈ നാട്ടുകാരനായ ഒരു അഭിലാഷിന്റെ പേരിലാണു. ഇവിടെനിന്നും മാക്സിമം ഒരു കിലോമീറ്ററെ ഒള്ളു അവന്റെ വീട്ടിലേക്ക്. ഞാൻ ആളെ ട്രാക്ക് ചെയാൻ നോക്കട്ടെ”.
അനി:”ഓ ഗുഡ് ജോബ്. ആളു മുങ്ങാതെ പൊക്കാൻ പറയ് പിള്ളെരോട്."
മഹേഷ് ഒരു ടീമിനെ ഏ എസ് ഐ യുടെ ഒപ്പം അയച്ചു അഭിലാഷിനെ പൊക്കാൻ
അപ്പോളെക്കും കുറുപ്പിന്റെ ജീപ്പും മുൻപിലെത്തുന്ന ശബ്ദം കേട്ടു.
അനി: "താൻ പോരുന്നോ ഒരു കമ്പനിക്ക്"
മഹേഷ്: "ഏയ് വേണ്ട സർ"
അനി: "എന്തെ കഴിക്കില്ലെ"
മഹേഷ്:"അതല്ല സർ ഡ്യൂട്ടി ടൈമിൽ"
അനി: "എന്നാലും വാടൊ ഒരു കമ്പനിക്ക്. അല്ലേ തനിക്കെന്നെ ഒറ്റാൻ തോന്നിയാലോ."
കളിയായി ചിരിച്ചു കൊണ്ടാണ് അത് പറഞ്ഞത് എങ്കിലും മഹേഷ് അയാളുടെ കുറുക്കൻ കണ്ണുകൾ കണ്ടു ഒന്നും മിണ്ടാതെ പുറകെ ചെന്നു.
അവർ രണ്ട്പേരും ചെന്നപ്പോളേക്കും കുറുപ്പ് വണ്ടി ആരും ശ്രദ്ധിക്കാത്ത ഒരു മൂലയിലേക്ക് ഒതുക്കിയിരുന്നു.
അവർ രണ്ട് പേരും വണ്ടിയിൽ കയറിയപ്പോൾ കുറുപ്പ് ഒരു ഫുൾ മാജിക് മൊമന്റ്സ് എടുത്തു നീട്ടി.
CI: "ഫുൾ തന്നെ വാങ്ങിയല്ലൊ മനുഷ്യനെ നശിപ്പിക്കാനായി".
കുറുപ്പ്:"അല്ലെൽ ഇത് കഴിയുമ്പൊ ഞാൻ തന്നെ പോണ്ടേ. "
ഒരു പെഗ് കഴിച്ച ശേഷം
💬 Comments
View all comments