Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്സ് 10 [Fang leng]
വഴുതി വീണു
പിറ്റേന്ന് രാവിലെ
"ആദി..ആദി.."
രൂപയുടെ വിളികേട്ടാണ് ആദി രാവിലെ കണ്ണു തുറന്നത്
ആദി : നിനക്ക് ഉറക്കവുമില്ലേടി...?
ആദി കണ്ണു തിരുമിക്കൊണ്ട് പറഞ്ഞു
രൂപ : നേരം ഒരുപാടായെടാ ഒന്നെഴുനേൽക്ക്
ആദി : കുറച്ചു കൂടി കഴിയട്ടെ നീ പോയി കിടക്കാൻ നോക്ക്?
രൂപ : ടാ ഒരു എക്സ്ട്രാ ബ്രഷ് ഉണ്ടെങ്കിൽ താ എനിക്കൊന്ന് ബ്രഷ് ചെയ്യണം
ആദി : അതൊക്കെ പിന്നെ ചെയ്യാം?
രൂപ : ടാ എനിക്ക് പോകണം നീ ഒന്നെഴുനേൽക്ക്
ഇത് കേട്ട ആദി വേഗം തന്നെ ബെഡിൽ നിന്ന് ചാടി എഴുനേറ്റു
ആദി : പോകാനോ എങ്ങോട്ട് ?
രൂപ : അത് പിന്നെ തമസിക്കാൻ ഒരു സ്ഥലം കണ്ടു പിടിക്കണം
ആദി : ഏത് സ്ഥലം
രൂപ : ഹോസ്റ്റലോ മറ്റോ കാണില്ലേ അല്ലെങ്കിൽ എവിടെയെങ്കിലും പേയിങ് ഗസ്റ്റ് ആയിട്ട്..
ആദി : അതിനൊക്കെ നിന്റെ കയ്യിൽ പൈസയുണ്ടോ റെന്റ് എത്രയാകുമെന്നാ നിന്റെ വിചാരം പിന്നെ അഡ്വാൻസും
രൂപ : എന്റെ കയ്യിൽ കുറച്ചു പൈസയുണ്ട്
ആദി : എത്ര കാണും
രൂപ : ഒരു പതിനയ്യായിരം അടുപ്പിച്ച് കാണും ഓരോ ജോലികൾ ചെയ്ത് സേവ് ചെയ്ത് വെച്ചതാ ഇത് കൊണ്ട് അഡ്വാൻസ് കൊടുക്കാം
ആദി : ടീ പൊട്ടി 15000 രൂപയ്ക്കൊന്നും ഒരിടവും കിട്ടില്ല കിട്ടിയാൽ തന്നെ റെന്റ് എങ്ങനെ കൊടുക്കും
രൂപ : അതല്ലെ നിന്നോട് ഒരു ജോലി കണ്ടുപിടിച്ചു തരാൻ പറഞ്ഞത്
ആദി : ജോലിക്ക് പോയാൽ എങ്ങനെയാടി കോളേജിൽ വരുക
💬 Comments
View all comments