Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 10 [Fang leng]
കൈ ആദിയുടെ കവിളിൽ പതിഞ്ഞു
രൂപ : വേണ്ട ഞാൻ പോയേക്കാം അവനെ തല്ലല്ലെ എല്ലാത്തിനും ഞാനാ കാരണം ഞാൻ ഇപ്പോൾ തന്നെ പോയേക്കാം
അമ്മ : വേണ്ട ഞാൻ പോയേക്കാം അതാകുബോൾ നിങ്ങൾക്ക് സന്തോഷത്തൊ ടെ ജീവിക്കാലോ നിന്നെ ഇത്രയും നാൾ നോക്കി വളർത്തിയതിന് എനിക്ക് ഇത് തന്നെ വേണം അവൻ പറഞ്ഞത് കേട്ടില്ലെ പോകും പോലും നന്ദിയില്ലാത്തവൻ ഞാൻ ഇപ്പൊ അങ്ങ് ചത്തു പോയാൽ മതിയായിരുന്നു ദൈവമേ
ആദി : അമ്മേ
അമ്മ : ആരാടാ നിന്റെ അമ്മ എന്നെ ഇനി നീ അങ്ങനെ വിളിക്കണ്ട
ആദി : അമ്മ വാ എനിക്കൊരു കാര്യം പറയണം
ഇത്രയും പറഞ്ഞു ആദി അമ്മയുടെ കയ്യിൽ പിടിച്ചു കൊണ്ടു തന്റെ റൂമിലേക്ക് കയറി കതകടച്ചു
അമ്മ : എന്റെ കയ്യിന്ന് വിടെടാ എനിക്കൊന്നും കേൾക്കണ്ട
ആദി : കേട്ടെ പറ്റു അമ്മ വേണമെങ്കിൽ എന്നെ രണ്ടടി കൂടി അടിച്ചോ എന്നാലും അവളെ പുറത്താക്കരുത് ഞാൻ വേണമെങ്കിൽ കാല് പിടിക്കാം
അമ്മ : ഞാൻ പറഞ്ഞില്ലെ നീയും അവളും കൂടി ഇവിടെ എന്ത് വേണമെങ്കിലും ആയിക്കൊ ഞാൻ പോയിത്തരാം അവൻ കാല് പിടിക്കാൻ വന്നിരിക്കുന്നു നിനക്ക് നാണം ഉണ്ടോടാ
ആദി : അമ്മേ പ്ലീസ് അവൾക്ക് പോകാൻ വേറെ ഒരുസ്ഥലവുമില്ല ഇവിടുന്ന് ഇറക്കിവിട്ടാൽ അവൾ വല്ല കടും കയ്യും ചെയ്തെന്നുവരും
അമ്മ : നീ എന്താ പേടിപ്പിക്കുവാണോ ഇതുപോലെ കുറേ നമ്പറുകൾ ഞാൻ കണ്ടിട്ടുള്ളതാ ഒരു പെൺകൊച്ചിനെ വളർത്തി കൊണ്ടു വരുന്നതിന്റെ പാട് എന്താണെന്നു നിനക്ക് അറിയാമോടാ അവൻ വിളിച്ചിറക്കി കൊണ്ടു വന്നേക്കുന്നു അവളുടെ അച്ഛന്റെയും അമ്മയുടെയും ശാപം കിട്ടിയാൽ നീ ഈ ജന്മം ഗുണം പിടിക്കില്ല എന്റെ മോൻ മറ്റുള്ളവരുടെ ശാപം വാങ്ങി കൂട്ടുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല.. മോനെ ആദി അവളെ കൊണ്ടാക്കെടാ നമുക്ക് പിന്നീട് വേണ്ടത് ചെയ്യാം ഉറപ്പ്
ആദി : ശരി ഞാൻ അവളോട് പോകാൻ പറയാം പക്ഷെ അവൾക്ക് വല്ലതും പറ്റിയാൽ അമ്മയായിരിക്കും അതിന് ഉത്തരവാദി പിന്നെ അമ്മ പറഞ്ഞില്ലേ അച്ഛനും അമ്മയും
💬 Comments
View all comments