0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 10 [Fang leng]

Author : Kambikathakal Read All Parts 853

എന്ന് ഞാനുമായുള്ള ഇഷ്ടമറിഞ്ഞപ്പോൾ തന്നെ അവർ അവളെ ഉപേക്ഷിച്ചു ഇങ്ങനെ ഒരു മോൾ ഇല്ലെന്നാ അവർ പറയുന്നത് പിന്നെങ്ങനെ അവൾ വീട്ടിലേക്ക് തിരിച്ചു പോകും വലിയ വീട്ടിലെ കൊച്ചാ അമ്മേ എന്നെ വിശ്വസിച്ചു കൂടെ വന്നതാ പ്ലീസ്

അമ്മ : എനിക്കൊന്നും കേൾക്കണ്ട ആദി നീ അവളുടെ വീട്ടുകാരുടെ നമ്പർ താ ഞാൻ അവരോട് സംസാരിക്കാം

ആദി : ( ദൈവമേ അമ്മ അമ്പിനും വില്ലിനും അടുക്കുന്നില്ലല്ലൊ ഇനി അവസാന അടവ് തന്നെ പുറത്തെടുക്കാം ) എനിക്കവളെ അങ്ങനെ പറഞ്ഞു വിടാൻ പറ്റില്ല അമ്മേ ഞങ്ങൾ തമ്മിൽ എല്ലാം കഴിഞ്ഞു പോയി ?

അമ്മ : എന്താടാ പറഞ്ഞത് നീ എന്താ കളിക്കുവാണോ

ആദി : കളിയൊന്നുമല്ല  ഇനിക്കൊരു തെറ്റുപറ്റി പോയി ഇനി അവളെ ഉപേക്ഷിക്കുന്നത് ശെരിയാണോ പറ അവളെന്തെങ്കിലും കടും കൈ ചെയ്താൽ അമ്മയുടെ മോൻ അഴിക്കുള്ളിലാകും അത് അമ്മക്ക് കാണണോ

അമ്മ : ടാ സാമദ്രോഹി നീ എന്തൊക്കെയാടാ ഈ ചെയ്തു വച്ചേക്കുന്നെ ഇനി.. ഇനി..അവൾക്ക് വയറ്റിലെങ്ങാനും ഉണ്ടോടാ അതുകൂടിയെ ഞാൻ കേൾക്കാൻ ബാക്കിയുള്ളു

ആദി : ഇതുവരെ ഇല്ല ?

അമ്മ : ഇതുവരെ ഇല്ലെന്നോ അപ്പൊൾ സാധ്യത ഉണ്ടല്ലെ ദൈവമേ ഈ പിശാച് എന്റെ വയറ്റിൽ തന്നെ വന്ന് പിറന്നല്ലൊ ആ ലീല എങ്ങാനും അറിഞ്ഞാൽ അത് മതി ഈ നാട് മുഴുവൻ പാട്ടാകും എന്റെ മാനം പോയല്ലോടാ

ആദി : എന്നെ പോലീസ് അറസ്റ്റ് ചെയ്യുന്ന അത്രയൊന്നും വരില്ലല്ലൊ ഇത് ആരെങ്കിലും ചോദിച്ചാൽ വകയിലെ ബന്ധു ആണെന്ന് പറഞ്ഞാൽ മതി

അമ്മ : നീ മിണ്ടരുത് ആദി വകയിലെ പോലും തന്തയുടെ അല്ലേ വിത്ത് നീ ഇത് ചെയ്തില്ലെങ്കിലെ അത്ഭുതമുള്ളു

ആദി :  അച്ഛനെ ഒന്നും പറയല്ലേ ഞാൻ അല്ലേ തെറ്റ് ചെയ്തത്

അമ്മ : ഞാൻ പറയും എനിക്ക് അത്രക്ക് ദണ്ണമുണ്ടെടാ ഞാൻ നിന്നെ എങ്ങനെ വളർത്തിയതാ എന്നിട്ടിപ്പോൾ...

ആദി :( സോറി അമ്മ വേറെ എന്ത് പറഞ്ഞാലും അമ്മ അവളെ ഇവിടെ നിർത്തില്ല എന്നെനിക്ക് അറിയാം അതുകൊണ്ട് പറഞ്ഞു

💬 Comments

View all comments