Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 11 [Fang leng]
തള്ളി മറിച്ചുപോയി നിനക്ക് രൂപയെ കണ്ണെടുത്താൽ കണ്ടു കൂടെന്നും സാന്ദ്രയെ ജീവനാണെന്നു മൊക്കെ പറഞ്ഞു പോയി
ആദി : എനിക്ക് ഒന്നും കേൾക്കണ്ട നീ ഉണ്ടാക്കിയ പ്രശ്നമല്ലെ നീ തന്നെ സോൾവ് ചെയ്യ്
അജാസ് : എനിക്ക് ഇത് തന്നെ വരണം മൈര്...
ഇന്റർവെൽ ടൈം
ആദി : ടാ വാ പുറത്ത് പോകാം
അജാസ് : ഞാൻ ഒന്നുമില്ല ഒറ്റക്കങ്ങ് പൊക്കൊ
ആദി : ഉം ശരി
ഇത്രയും പറഞ്ഞു ആദി രൂപയുടെ സീറ്റിലേക്ക് എത്തി
ആദി : ഹായ് ഗീതു
ഗീതു : എന്ത് ഹായ് ഇവളോട് വഴക്കിട്ടെന്നു പറഞ്ഞു എന്നോടും മുഖം തിരിച്ചു നടന്നവനല്ലേ നീ
രൂപ : പോട്ടെടി
ഗീതു : എന്ത് പോട്ടെ നിങ്ങൾ തമ്മിലുള്ള പ്രശ്നമൊക്കെ തീർന്നു അത് ഒക്കെ പക്ഷെ ഞാൻ ഇവനോട് മിണ്ടാൻ പോകുന്നില്ല
ആദി : സോറി ഗീതു ആ സമയത്ത് എന്റെ മൂഡ് ശെരിയല്ലായിരുന്നു അതാ ഇനി ഉണ്ടാകില്ല
രൂപ: പ്ലീസ് ടി
ഗീതു : ഉം ശെരി പിന്നെ ഇവള് നിന്നോട് കഥയൊക്കെ പറഞ്ഞു കാണുമല്ലോ അല്ലേ ഒരുപാട് വേദന സഹിക്കുന്നവളാ വെറുതെ തമാശക്കാണെങ്കിൽ ഇത് ഇവിടെ വച്ച് നിർത്തിക്കൊ ഇവളെ ആ നരകത്തിൽ നിന്ന് രക്ഷിക്കാൻ പറ്റുമെങ്കിൽ മാത്രം നിനക്ക് മുന്നോട്ട് പോകാം അവസാനം വീട്ടുകാര് സമ്മതിക്കില്ല ജോലിയൊന്നുമായില്ല തുടങ്ങി കാര്യങ്ങൾ പറഞ്ഞു ഒഴിവാക്കാൻ നോക്കിയാൽ...
രൂപ : ആദി അങ്ങനെ ഒന്നും ചെയ്യില്ലെടി
ഗീതു : അത് ഇവൻ പറയട്ടെ എനിക്ക് നിന്റെ കാര്യത്തിൽ കുറച്ചു ഉത്തരവാദിത്തം ഉണ്ട്
ആദി : എന്ത് വന്നാലും ഞാൻ ഇവളെ വിട്ടിട്ട് പോകില്ല പറ്റുന്നത്ര വേഗത്തിൽ ഞാൻ ഇവളെ കെട്ടികോളാം പോരെ
ഗീതു : ഉം അത് മതി
ആദി : എന്നാൽ വാ നമുക്ക് പുറത്ത് പോയിട്ട് വരാം
ഗീതു : നിങ്ങള് പൊക്കൊ ഞാൻ വെറുതെ കട്ടുറുമ്പാകുന്നില്ല
ആദി : അത് സാരമില്ല ഗീതു
ഗീതു : നിങ്ങടെ മനസ്സിൽ എന്താണെന്നു എനിക്ക് നന്നായി അറിയാം അതുകൊണ്ട് മക്കള് വിട്ടോ
💬 Comments
View all comments