0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 11 [Fang leng]

Author : Kambikathakal Read All Parts 1014

ഇത് കേട്ട ആദി രൂപയേയും കൊണ്ട് ക്ലാസ്സിന് പുറത്തേക്കു നടന്നു ക്ലാസ്സിൽ ടെക്സ്റ്റ്‌ വായിച്ചു കൊണ്ടിരുന്ന സാന്ദ്ര ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു അവർ പുറത്ത് പോയ ഉണ്ടനെ ബെഞ്ചിൽ നിന്നെഴുന്നേറ്റ അവൾ അജാസിനെ ഒന്ന് നോക്കി ശേഷം അവന്റെ അടുത്തേക്ക് നടന്നു

അജാസ് : കോപ്പ് അവളിങ്ങോട്ടാണല്ലൊ ഞാൻ ഇനി എന്ത് പറയും ?‍?

ഇതേ സമയം ആദിയും രൂപയും

രൂപ : ടാ ഞാൻ ഗീതുവിനോട്‌ എല്ലാം പറയട്ടെ

ആദി : അതെന്താ

രൂപ : ഞാൻ അവളോട് ഒന്നും മറച്ചു വച്ചിട്ടില്ല എനിക്ക് എന്തോ പോലെ തോന്നുന്നു

ആദി : അങ്ങനെയാണെങ്കിൽ പറഞ്ഞോ പക്ഷെ എടുത്ത് ചാടി പറയണ്ട നാളെയോ മറ്റോ പറഞ്ഞോ

രൂപ : ഉം

ഇത് കേട്ട ആദി പതിയെ രൂപയുടെ കൈകൾ കോർത്തു പിടിച്ചു

രൂപ : ടാ വിട് ആരെങ്കിലും കാണും

ആദി : കണ്ടാൽ എന്താ പിള്ളേര് ഇങ്ങനെ നടക്കുന്നത് നീ കണ്ടിട്ടില്ലേ വാ നടക്ക്

രൂപ : നിന്നെ കൊണ്ട് തൊറ്റു ഇപ്പോൾ എങ്ങോട്ടാ പോകുന്നേ

ആദി : അവിടെ ലവേഴ്സ് മാത്രമിരിക്കുന്ന ഗാർഡൻ ഇല്ലേ അവിടെ പോയി കുറച്ചിരിക്കാം

രൂപ : അതൊന്നും വേണ്ട

ആദി : അതൊക്കെ വേണം കോളേജ് കഴിയുമ്പോൾ ഓർക്കാൻ എന്തെങ്കിലും വേണ്ടേ കുറച്ച് നാളായി എന്റെ മനസ്സിലുള്ള ആഗ്രഹമാ നിന്നെയും കൊണ്ട് അവിടെ പോകണമെന്ന്

ഇത്രയും പറഞ്ഞു ആദി മുന്നോട്ട് നടന്നു

അല്പനേരത്തിനു ശേഷം ഇരുവരും ഗാർഡനിൽ

ആദി : വാ ഇവിടെ ഇരിക്കാം

ആദി രൂപയുമായി അവിടെ ഉണ്ടായിരുന്ന കല്ലുകൊണ്ട് ഉണ്ടാക്കിയ ഒരു ഇരിപ്പിടത്തിൽ ഇരുന്നു

ആദി : നല്ല കാറ്റുണ്ടല്ലേ

രൂപ : പോടാ ഞാൻ ഇവിടെ ഉരുകുവാ

ആദി : എന്തിനാടി പേടിക്കുന്നെ ഇവിടെ എത്ര പേരാ ഇരിക്കുന്നതെന്ന് കണ്ടില്ലേ പിന്നെ നിനക്ക് വീട്ടിൽ അറിയും എന്ന പേടിയും വേണ്ട

രൂപ : എന്നാലും എന്തോ ഒരിത് ഞാൻ ഇതൊക്കെ ആദ്യമായിട്ടാടാ

ആദി : പിന്നെ ഞാൻ ദിവസവും ഇതൊക്കെ ചെയ്യുന്നതാണല്ലൊ

ഇത്രയും പറഞ്ഞ ശേഷം ആദി

💬 Comments

View all comments