Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 11 [Fang leng]
പറഞ്ഞപ്പോൾ മാളുവിനെ തന്നെ അങ്ങ് കെട്ടാം എന്ന് ഞാനും കരുതിയതാ ഉം കുഴപ്പമില്ല എന്തായാലും നിനക്ക് എന്നെ ഇഷ്ടമല്ലല്ലൊ കുറച്ചു നാൾ കഴിയുമ്പോൾ ഇവിടുന്ന് പോകുകയും ചെയ്യും അപ്പൊൾ മാമനോട് എല്ലാം തുറന്ന് പറഞ്ഞു മാളുനെ കെട്ടാം അതോടെ പ്രശ്നമൊക്കെ തീരും
ഇത് കേട്ട രൂപ പെട്ടെന്ന് തന്നെ ആദിയെ തള്ളിമാറ്റി റൂമിലേക്ക് ഓടി ഇത് കണ്ട ആദി അവളുടെ പിന്നാലെ റൂമിലേക്ക് എത്തി
ആദി : എന്താടി പ്രശ്നം എന്ത് പറ്റി
രൂപ : ഹേയ് ഒന്നുമില്ല
രൂപ പതിയെ കണ്ണു തുടച്ചുകൊണ്ടു പറഞ്ഞു
ആദി : ഒന്നുമില്ലാന്നിട്ടാണോ ഇരുന്ന് കരയുന്നത്
രൂപ : അതിന് ആര് കരഞ്ഞു
ആദി : ചുമ്മാ കളിക്കാതെ എന്താ കാര്യമെന്ന് പറ
രൂപ : ഒന്നുമില്ലെന്ന് പറഞ്ഞില്ലെ ?
ഇത് കേട്ട ആദി പതിയെ ബെഡിൽ രൂപയുടെ അടുത്തായി ഇരുന്നു
ആദി : ഞാൻ മാളുനെ കെട്ടുന്ന് പറഞ്ഞോണ്ടാണോ
രൂപ : അതിന് ഞാൻ എന്തിനാ വിഷമിക്കുന്നെ നീ ആരെ വേണമെങ്കിലും കെട്ടിക്കൊ
ആദി : നിന്റെ മുഖം അങ്ങനെയല്ലല്ലൊ പറയുന്നെ
രൂപ : എന്റെ മുഖം നോക്കി ഓരോന്ന് പറയാൻ നീ വല്ല സിദ്ധനുമാണോ ?
ആദി : നല്ല വിഷമം ഉണ്ടല്ലേ എന്നെ ഇത്രയും ഇഷ്ടമാണെങ്കിൽ പിന്നെന്തിനാ അന്ന് ഇഷ്ടമല്ലെന്ന് പറഞ്ഞത്
രൂപ : ആര് പറഞ്ഞു എനിക്ക് നിന്നെ ഇഷ്ടമാണെന്ന് എനിക്ക് നിന്നെ ഒട്ടും ഇഷ്ടമല്ല
ആദി : ഉറപ്പാണോ
രൂപ :...
ആദി : എന്താ ഒന്നും മിണ്ടാത്തെ പോട്ടെ ഞാൻ ലാസ്റ്റായിട്ട് ഒരു ചാൻസ് കൂടി തരാം ഇനി പറയ് എന്നെ ഇഷ്ടമാണോ? എന്താടി ഒന്നും മിണ്ടാത്തെ ശരി ഞാൻ ഇഷ്ടമല്ലെന്ന് കരുതികോളാം
രൂപ : ഉം..
ആദി : നീ എന്തിനാ മൂളുന്നെ വല്ലതും ഉണ്ടെങ്കിൽ ഉറച്ച് പറ
രൂപ : ഓഹ് ഇഷ്ടമാടാ
ആദി : ആരെ
രൂപ : നീ നല്ലത് വാങ്ങും ആദി നിനക്കറിയില്ലേ ആരെയാണെന്ന്?
ആദി : നിനക്കാരെയാ ഇഷ്ടമെന്ന് ഞാൻ എങ്ങനെ അറിയാനാ
രൂപ
💬 Comments
View all comments