വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 12 [Fang leng]
വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 12
World Famous Haters Part 12 | Author : Fang leng
[ Previous Part ] [www.kkstories.com ]
ആദി : വേണ്ട നീ വാ ഇനി ഒളിപ്പിച്ചു വച്ചിട്ട് എന്താ കാര്യം പിന്നെ വീട്ടിൽ ചിലപ്പോൾ ചെറിയ വഴക്കൊക്കെ ഉണ്ടാകും അതൊന്നും കണ്ട് പേടിക്കരുത് മാമനെ ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കികൊള്ളാം
രൂപ : ആദി...
ആദി : നീ വാ രൂപേ
ഇത്രയും പറഞ്ഞു ആദി തന്റെ ബൈക്ക് മുറ്റത്തെക്കു കയറ്റി ശേഷം രൂപയുടെ കയ്യിൽ പിടിച്ചുകൊണ്ട് വീടിനുള്ളിലേക്ക് കയറി
10 മിനിറ്റ് മുൻപ്
"രാധേ... എടി രാധേ "
ആദിയുടെ വീട്ടിലേക്കെത്തിയ രാജൻ അല്പം ദേഷ്യത്തൊടു കൂടി വിളിച്ചു ഇത് കേട്ട ആദിയുടെ അമ്മ വേഗം തന്നെ ഹാളിലേക്കെത്തി
രാധ : ചേട്ടാ
രാജൻ :ആദി എവിടെ ?
രാധ : അവൻ കോളേജിൽ....
രാജൻ : ഏതാടി ആ പെണ്ണ് ഞാൻ അറിയാത്ത ഏത് ബന്ധുവാ നിനക്കുള്ളത്
രാധ : ചേട്ടാ അത്..
രാജൻ : ഞാൻ എന്താ ഒന്നും അറിയില്ലെന്ന് കരുതിയോ
"ചേട്ടാ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് ഒന്നും ഞാൻ മനഃപൂർവം ചെയ്തതല്ല ഇന്നോ നാളെയോ അങ്ങോട്ട് വന്ന് എല്ലാം പറയാൻ തന്നെയാ ഞാൻ ഇരുന്നത് "
രാജൻ : നീ ഒന്നും പറയണ്ട എന്നോട് ഇത് ചെയ്യാൻ നിനക്ക് എങ്ങനെയാടി മനസ്സ് വന്നത് അവൻ ഏതോ ഒരുത്തിയെ വീട്ടിൽ വിളിച്ചു കേറ്റിയപ്പോൾ നീ അതിന് ഒത്താശ പാടി അല്ലേ
രാജി : അങ്ങനെ അല്ല ചേട്ടാ അവർ തമ്മിൽ
പെട്ടെന്നാണ് ആദിയും രൂപയും അങ്ങോട്ടേക്ക് കടന്നു ചെന്നത് ആദിയെ കണ്ട പാടെ രാജൻ അവന്റെ അടുത്തേക്കെത്തി ഇത് കണ്ട രൂപ പതിയെ ആദിയുടെ പുറകിലേക്ക് മാറി നിന്നു
💬 Comments
View all comments