Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 12 [Fang leng]
അതെന്തായാലും കഴിഞ്ഞില്ലേ
രൂപ : ഞാൻ ബസിൽ വന്നോളാം ആദി
ആദി : നീ മിണ്ടാതിരുന്നേ... അമ്മേ ബസിലൊക്കെ നല്ല തിരക്കാ പിന്നെ ചിലവമ്മാർ നിർത്തുകയുമില്ല
അമ്മ : ഇവനെക്കൊണ്ട് ശെരി കൊണ്ട് പൊക്കൊ പക്ഷെ അതികം സ്പീഡ് ഒന്നും വേണ്ട
ആദി : ഇല്ലമ്മേ പയ്യേ പോകു രൂപേ വന്ന് കയറ്
ഇത് കേട്ട രൂപ പതിയെ അമ്മയെ നോക്കി അമ്മ കയറിക്കൊ എന്ന് രൂപയോട് കണ്ണുകാണിച്ചു ഇത് കണ്ട രൂപ ബൈക്കിന് പിന്നിൽ കയറി ആദി പതിയെ ബൈക്ക് മുന്നോട്ടെടുത്തു
അല്പസമയത്തിനു ശേഷം ഇരുവരും കോളേജിനടുത്ത്
രൂപ : ആദി വേണമെങ്കിൽ ഇനി ഞാൻ നടന്നു വരാം നീ ബൈക്ക് പാർക്ക് ചെയ്തിട്ട് അവിടെ നിന്നാൽ മതി
ആദി : നിനക്കെന്താടി എന്റെ കൂടെ വന്നാല്
രൂപ : ടാ ഞാൻ ഗീതുവിനോട് നമ്മുടെ കാര്യങ്ങൾ ഒന്നും പറഞ്ഞിട്ടില്ല അവൾക്ക് ഇപ്പോൾ തന്നെ ഒരു സംശയം ഉണ്ട് നമ്മൾ ഒന്നിച്ചു വരുന്നത് കണ്ടാൽ അവൾക്ക് എല്ലാം മനസ്സിലാകും പിന്നെ അവൾ എന്നോട് പിണങ്ങും
ആദി : ഉം ശരി നടന്നു വന്നോ ഞാൻ പാർക്കിംഗ് ഏരിയയിൽ നിൽക്കാം
ഇത്രയും പറഞ്ഞു രൂപയെ ഇറക്കിയ ശേഷം ആദി ബൈക്ക് മുന്നോട്ടെടുത്തു
കുറച്ചു സമയത്തിനു ശേഷം പാർക്കിങ്ങ് ഏരിയ
ആദി : എവിടെയായിരുന്നെടി എത്ര നേരമായി
രൂപ : ഞാൻ സൂപ്പർ ഫാസ്റ്റ് ഒന്നുമല്ല നടന്നെത്തണ്ടേ
ആദി : ആമക്ക് നിന്നെക്കാൾ സ്പീഡ് കാണും
രൂപ : ഇത്രയും തിരക്കാണെങ്കിൽ പിന്നെന്തിനാ ഇവിടെ നിന്നത് അങ്ങ് കയറി പോയികൂടായിരുന്നോ ഞാൻ ഒറ്റക്ക് വന്നേനെയല്ലോ
ആദി : അയ്യോ ഞാൻ ഒന്നും പറഞ്ഞില്ല മോള് വാ പോകാം
രൂപ : മോള് നിന്റെ.. ഞാൻ പോകുവാ ഇത്രയും പറഞ്ഞു രൂപ വേഗത്തിൽ നടന്നു
ആദി : ടീ നിക്ക്
ഇത്രയും പറഞ്ഞു ആദിയും പിന്നാലെ ഓടി ശേഷം രൂപയുടെ കയ്യിൽ പിടിച്ചു
ആദി : നിക്ക് പെണ്ണേ
രൂപ : നീ പോയെ
ആദി : വെറുതെ റോൾ ഇറക്കിയാൽ
💬 Comments
View all comments