Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 12 [Fang leng]
തന്റെ കഥ പറയാൻ തുടങ്ങി
അല്പസമയത്തിനു ശേഷം
"എന്റെ ഈ ഗതികേട്ട അവസ്ഥ കണ്ടിട്ടാ ഇവൻ എന്നെ ഇവിടെ കൊണ്ടുവന്നത് ശെരിക്കും ഞാൻ ഇവിടെ വരാൻ പാടില്ലായിരുന്നു പക്ഷെ വേറെ വഴിയില്ലാത്തത് കൊണ്ടു വന്നു പോയതാ അത് കാരണം നിങ്ങളുടെ കുടുംബം തകരാൻ പാടില്ല ഞാൻ ഇപ്പോൾ തന്നെ ഇവിടുന്ന് പോയേക്കാം അമ്മേ, അമ്മയുടെ മോനെ ആഗ്രഹിക്കാനുള്ള അർഹതയൊന്നും എനിക്കില്ല "
ഇത്രയും പറഞ്ഞു രൂപ റൂമിലേക്ക് നടന്നു പിന്നലെ ആദിയും റൂമിലേക്കെത്തിയ രൂപ തന്റെ ഡ്രസ്സുകൾ ബാഗിൽ നിറക്കാൻ തുടങ്ങി
ആദി : രൂപേ നീ എന്താ ചെയ്യുന്നെ
രൂപ : എന്തിനാടാ ?...
ആദി : രൂപേ ഞാൻ അറിയാതെ പറഞ്ഞു പോയതാ നിന്നെ ഇവിടെ...
രൂപ : സാരമില്ല എനിക്ക് മനസ്സിലാകും
ആദി : രൂപേ ആ ബാഗ് അവിടെ വെക്ക്
രൂപ : ഇല്ലടാ എന്നെ മറന്നേക്ക് കള്ളങ്ങളുടെ പുറത്ത് നമുക്ക് ഒരു നിലനിൽപ്പ് ഉണ്ടാകില്ല ഞാൻ നിന്നെ പെട്ടെന്നു മറക്കും നീ എന്നെയും മറക്കണം എന്നിട്ട് നിന്നെ കാത്തിരിക്കുന്ന ആ കുട്ടിയെയും കല്യാണം കഴിച്ചു ജീവിക്കണം
ഇത് കേട്ട ആദി വേഗം തന്റെ അമ്മയുടെ അടുത്തേക്ക് ഓടി
ആദി :അമ്മേ അവള് പോകുവാണെന്ന് ഞാൻ അല്ലേ എല്ലാ തെറ്റും ചെയ്തത് പ്ലീസ് അവളോട് പോകല്ലേന്ന് പറ അവൾക്ക് പോകാൻ ഒരു സ്ഥലവുമില്ല അമ്മേ
എന്നാൽ ആദിക്ക് അമ്മ ഒരു മറുപടിയും നൽകിയില്ല പെട്ടെന്നാണ് രൂപ ബാഗുമായി റൂമിനു പുറത്തേക്കു വന്നത് അമ്മയെ ഒന്നും നോക്കിയ ശേഷം അവൾ പതിയെ വീടിനു പുറത്തേക്കിറങ്ങാൻ തുടങ്ങി
അമ്മ : നിനക്ക് തോന്നുബോൾ പോകാനും വരാനും ഇതെന്താ വല്ല സത്രവുമാണോ
രൂപ :അമ്മേ ഞാൻ..
അമ്മ : നീ എങ്ങോട്ടാ ഈ പോകുന്നെ
രൂപ : പേടിക്കണ്ട ഞാൻ ഒരു കടും കയ്യും ചെയ്യില്ല ഞാൻ തിരിച്ചു വീട്ടിലേക്ക് പോകുവാ
ആദി : നിനക്കെന്താ രൂപേ ആ പിശാചുക്കളുടെ അടുത്തേക്ക് വീണ്ടും പോകാൻ പോകുകയാണോ ?
അമ്മ : വാ അടക്കെടാ ഞാൻ അവളോട് സംസാരിക്കുകയല്ലേ...
💬 Comments
View all comments