Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 12 [Fang leng]
അവിടേക്ക് തിരിച്ചു പോയാൽ നിന്നെയവർ കയറ്റുമെന്ന് തോന്നുന്നുണ്ടോ
എന്നാൽ രൂപ അതിന് മറുപടി ഒന്നും നൽകിയില്ല
അമ്മ : നീ ഇവിടെ വന്നത് എന്റെ അനുവാദത്തോട് കൂടിയല്ല പക്ഷെ പോകുന്നതിന് എന്റെ അനുവാദം വേണം ആ ബാഗ് ഒക്കെ തിരിച്ചു കൊണ്ടു വച്ചേ
രൂപ : അമ്മേ
അമ്മ : ഞാൻ പറഞ്ഞില്ലേ മോള് ഒരു തെറ്റും ചെയ്തിട്ടില്ല എല്ലാം ധാ ഇവൻ കാരണമാ നിനക്കെന്നോട് സത്യം പറഞ്ഞാൽ എന്തായിരുന്നെടാ പ്രശ്നം
ആദി : അമ്മ സമ്മതിച്ചില്ലെങ്കിലോ എന്ന് കരുതി
അമ്മ : അത്രക്ക് ദുഷ്ടയാണോടാ ഞാൻ മോളെ നീ ഇങ്ങ് വാ ഇനി ഒരിടത്തേക്കും പോകണ്ട ഇനിമുതൽ ഇതാണ് നിന്റെ വീട്....നീ എന്താ ഞാൻ പറഞ്ഞാൽ കേൾക്കില്ലെ ഇങ്ങോട്ട് വരാൻ
ഇത് കേട്ട രൂപ പതിയെ അമ്മയുടെ അടുത്തേക്ക് എത്തി
അമ്മ : ഇന്നിവിടെ നടന്നതിനെ കുറിച്ച് ആലോചിച്ചോന്നും മോള് വിഷമിക്കണ്ട ഒരു വീടാകുമ്പോൾ ചെറിയ വഴക്കൊക്കെ ഉണ്ടാകില്ലേ അങ്ങനെ കരുതിയാൽ മതി ഏട്ടന്റെ ദേഷ്യമൊക്കെ ഒന്ന് തണുത്തിട്ട് ഞാൻ തന്നെ പോയി കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കികൊള്ളാം ഇവൻ പറഞ്ഞതു പോലെ ഏട്ടന് അങ്ങനെ അധിക നാളൊന്നും ഞങ്ങളോട് പിണങ്ങിയിരിക്കാൻ പറ്റത്തില്ല
ഇത്രയും പറഞ്ഞു അമ്മ രൂപയെ പതിയെ കെട്ടിപിടിച്ചു ശേഷം അവളുടെ തലയിൽ തലോടി
അമ്മ : ഈ ചെറുക്കൻ കാരണം ഞാൻ എന്റെ കൊച്ചിനെ ഒരുപാട് വിഷമിപ്പിച്ചു മോള് വേഗം ബാഗ് ഒക്കെ തിരിച്ചു കൊണ്ടു വച്ചിട്ട് വന്നേ ഞാൻ ചോറെടുത്ത് വെക്കാം
ഇത്രയും പറഞ്ഞു അമ്മ രൂപയെ റൂമിലേക്ക് അയച്ചു
ആദി : താങ്ക്സ് അമ്മ
അമ്മ : അവന്റെ ഒരു താങ്ക്സ് നീ ഒറ്റൊരുത്തനാ കാര്യങ്ങൾ ഇത്രത്തോളം എത്തിച്ചത് ഇത്രയും അനുഭവിച്ച ആ കൊച്ചിനെ ഇവിടെ കൊണ്ടുവന്ന് വീണ്ടും കരയിച്ചില്ലേ
ആദി : വേണോന്ന് വെച്ചിട്ടല്ലൊ അമ്മേ
അമ്മ : പോ പോയി ആ കൊച്ചിനെ ഒന്ന് സമാധാനപ്പെടുത്ത്
ഇത് കേട്ട ആദി റൂമിലേക്ക് നടന്നു റൂമിലേക്ക് എത്തിയ അവൻ കണ്ടത് കയ്യിൽ ബാഗുമായി എന്തോ ചിന്തിച്ചു നിൽക്കുന്ന രൂപയെയാണ് ആദി
💬 Comments
View all comments