Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 12 [Fang leng]
വേഗം ബാഗ് പിടിച്ചു വാങ്ങി താഴേക്കു വച്ചു
ആദി : ഇത്രമാത്രം ചിന്തിക്കാൻ ഇപ്പോൾ ഇവിടെ എന്താ ഉണ്ടായത്
എന്നാൽ ആദിയുടെ ചോദ്യം ശ്രദ്ധിക്കാതെ രൂപ ബെഡിലേക്ക് ഇരുന്നു
ആദി : ഓഹ് പിണങ്ങി അല്ലേ.. ഞാൻ മനഃപൂർവം പറഞ്ഞതല്ലെടി പെട്ടെന്ന് ആ സിറ്റുവേഷനിൽ വായിൽ വേറെ കള്ളമൊന്നും വന്നില്ല സോറി..
എന്നാൽ അപ്പൊഴും രൂപ ഒരു മറുപടിയും നൽകിയില്ല
ആദി : എടി നിനക്ക് വേണ്ടിയല്ലേ ഞാൻ അങ്ങനെയൊക്കെ പറഞ്ഞത് അമ്മയുടെ മുന്നിൽ അത് പറയുമ്പോൾ എന്റെ എന്റെ മാനസികാവസ്ഥ എന്തായിരുന്നെന്ന് നിനക്കറിയാമോ അല്ല നീ എന്തിനാ അതൊക്കെ അറിയുന്നത് അല്ലേ എനിക്ക് എന്തെങ്കിലും പറ്റിയാലും എത്ര സങ്കടം വന്നാലും നിനക്ക് അതിൽ ഒരു പ്രശ്നവും ഇല്ലല്ലൊ
ഇത് കേട്ട രൂപ ആദിയെ കടുപ്പിച്ചൊന്ന് നോക്കി
ആദി : എന്തിനാടി കണ്ണുരുട്ടുന്നെ ഞാൻ സത്യമല്ലെ പറഞ്ഞത് എന്തായിരുന്നു കുറച്ചു മുൻപ് നീ എന്നെ മറക്കണം ഞാൻ നിന്നെ വേഗം മറക്കും നീ വേണമെങ്കിൽ മറന്നോ നീ പറയുമ്പോൾ മറക്കാൻ എനിക്ക് സൗകര്യമില്ല
രൂപ : ഞാൻ..
ആദി :സത്യം പറയാല്ലൊ അഹങ്കാരത്തിന് കയ്യും കാലും വെച്ച സാധനമാ നീ എങ്ങനെയാ ദൈവമേ എനിക്ക് ഇവളെ ഇത്രയും ഇഷ്ടമായത്
ഇത് കേട്ട രൂപയുടെ കണ്ണുകൾ നിറഞ്ഞു
ആദി : ഓഹ് പൂങ്കണ്ണിര് തുടങ്ങി ദേഷ്യം കരച്ചിൽ ദേഷ്യം കരച്ചിൽ നിനക്ക് ഇതല്ലാതെ വേറെ ഒന്നും അറിയില്ലേ എന്ത് പറഞ്ഞാലും ഉടനെ തുടങ്ങിക്കൊളും
ഇത് കേട്ട രൂപ പതിയെ കണ്ണു തുടച്ചു
രൂപ : നീ പിന്നെ കരയാറില്ലല്ലൊ ക്ലാസ്സിൽ ഇരുന്ന് മോങ്ങിയത് എല്ലാവരും കണ്ടതാ
ആദി : ഇത്രയും നേരം നിനക്ക് മിണ്ടാൻ നാവില്ലായിരുന്നല്ലൊ ഇത്രപ്പെട്ടെന്ന് ഇതെവിടുന്നാടി പൊട്ടി മുളച്ചത്
രൂപ : എവിടുന്നായാൽ ഇയ്യാൾക്കെന്താ എനിക്ക് തോന്നുബോഴേ ഞാൻ മിണ്ടു
ആദി : വേണ്ടെടി നീ മിണ്ടുകേ വേണ്ട ഇനി നിന്നോട് ഞാനും മിണ്ടുന്നില്ല പിന്നെ ഇവിടുന്ന് പോകാമെന്നുള്ള മോഹമൊന്നും വേണ്ട നിന്നെ ഞാൻ ഒരു കോപ്പിലേക്കും വിടില്ല മനസ്സിലായോ
ഇത് കേട്ട രൂപ പതിയെ ബെഡിൽ
💬 Comments
View all comments