Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 13 [Fang leng]
വാ
രൂപ : (കൂന്ദ്രയെ കാണാൻ ആയിരിക്കും)
ആദി : എന്താ
രൂപ : അവര് മതീന്ന് പറഞ്ഞതാ
പെട്ടന്ന് തന്നെ അജാസും സാന്ദ്രയും അവരുടെ അടുത്തേക്ക് എത്തി
സാന്ദ്ര : ഹലോ ആദി
ആദി : ഹായ് സാന്ദ്ര
രൂപ : (അവളുടെ ഒരു ആദി ?)
മിസ്സ് : അപ്പോൾ എല്ലാവരും കഴിഞ്ഞ ക്ലാസ്സിൽ പറഞ്ഞ റിപ്പോർട്ട് എഴുതിക്കെ അത് കഴിഞ്ഞ് പെന്റിങ് വർക്ക് പിന്നെ ഗ്രൂപ്പുകൾ പരസ്പരം മറ്റേ ഗ്രുപ്പിന്റെ വർക്കുകൾ വിലയിരുത്തി അഭിപ്രായം എഴുതുക നിങ്ങള് ചെയ്തതും അവര് ചെയ്തും തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ പിന്നെ റിസൾട്ടുകൾ തമ്മിലുള്ള വേരിയേഷൻ അതിന്റെ കാരണം എല്ലാം എഴുതണം അപ്പോൾ തുടങ്ങിക്കൊ ഞാൻ ഇപ്പോൾ വരാം
ഇത്രയും പറഞ്ഞു മിസ്സ് ലാബിന് പുറത്തേക്കു പോയി
സാന്ദ്ര : അല്ല ആദി നിങ്ങൾക്ക് പെന്റിങ് വർക്ക് വല്ലതും ഉണ്ടോ
ആദി : ഹേയ് ഇല്ല എല്ലാം കോംപ്ലിറ്റാ
സാന്ദ്ര : ഞങ്ങൾക്ക് ഒന്ന് ബാക്കിയുണ്ട് ഞാൻ എഴുതിയതാ ധാ ഇവനാ തീർക്കാത്തത്
സാന്ദ്ര അജാസിനെ നോക്കി പറഞ്ഞു
"സത്യത്തിൽ നമ്മൾ ടീം ആയിരുന്നെങ്കിൽ കുറേ കൂടി നന്നായിരുന്നേനെ അല്ലേ ആദി ആ മിസ്സാ എല്ലാം കുളമാക്കിയത് പിന്നെ രൂപയുടെ ലക്ക് വർക്ക് ഒന്നും ചെയ്യണ്ടല്ലോ എല്ലാം ആദി തന്നെ ചെയ്തോളും എന്റെയും അവസ്ഥ അങ്ങനെ തന്നെയാ "
രൂപ : ?
ആദി : ഹേയ് അങ്ങനെയല്ല രൂപ എല്ലാം ചെയ്യാറുണ്ട്
സാന്ദ്ര : അതല്ല ആദി
രൂപ : അതെ സാന്ദ്രേ ഇവന്റെ പേര് ആദിത്യൻ എന്നാണ് എപ്പോഴും ഇങ്ങനെ ആദി ആദി എന്ന് വിളിക്കണമെന്നില്ല
സാന്ദ്ര : അത് കൊള്ളാലോ എനിക്ക് ഇവനെ അങ്ങനെ വിളിക്കാൻ തന്റെ സമ്മതം വേണോ
രൂപ : ചിലപ്പോൾ വേണ്ടി വരും
ആദി : അയ്യോ നിങ്ങൾ ഒന്ന് നിർത്തുന്നുണ്ടോ മിസ്സ് ഇപ്പോൾ വരും
സാന്ദ്ര : അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ ആദി ഇവളല്ലേ ഉടക്കാൻ വരുന്നത്
രൂപ : എന്റെ ആദിയേട്ടനോട് കൊഞ്ചാൻ വന്നാൽ
💬 Comments
View all comments