Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 13 [Fang leng]
പറഞ്ഞിട്ടുള്ളതാ മാളു എനിക്ക് നിന്നെ അങ്ങനെ...
മാളു : മതി എനിക്ക് ഒന്നും കേൾക്കണ്ട അവള് വലിയ പണക്കാരി ആയിരിക്കുമല്ലെ
മാളു പതിയെ യേങ്ങി
ആദി : അങ്ങനെയൊന്നുമല്ല മോളെ ഞാൻ വീട്ടിലേക്ക് വരാം എന്നിട്ട് എല്ലാം പറയാം
മാളു : വേണ്ട ഇങ്ങോട്ട് വന്നാൽ അച്ഛൻ എന്ത് ചെയ്യുമെന്ന് എനിക്ക് തന്നെ അറിയില്ല ഇനി ഒരിക്കലും ഇങ്ങോട്ട് വരണ്ട എന്നെ വിളിക്കുകയും വേണ്ട ചേട്ടൻ സന്തോഷമായി ഇരുന്നോ ഞാൻ ശപിക്കില്ല പോരെ
ഇത്രയും പറഞ്ഞു മാളു ഫോൺ കട്ട് ചെയ്തു
"മാളു നിക്ക്... കോപ്പ്... അങ്ങോട്ട് വന്നാൽ എന്ത് ചെയ്യുമെന്ന് അറിയില്ല അല്ലേ ശെരി എന്ത് ചെയ്യുമെന്ന് ഞാൻ ഒന്ന് കാണട്ടെ എന്തയാലും കൊല്ലുകയൊന്നും ഇല്ലല്ലോ "
ആദി സങ്കടത്തോടെ ബെഡിൽ കിടന്നു
പിറ്റേന്ന് രാവിലെ ആദിയും രൂപയും ക്ലാസ്സിൽ
രൂപ : വേഗം വാ ആദി ലാബ് അല്ലേ നേരത്തെ ചെന്നില്ലെങ്കിൽ മിസ്സ് ചൂടാകും
ആദി : അതിപ്പോൾ എന്ത് ചെയ്താലും അവര് ചൂടാകും ഈ കോളേജിൽ ഉള്ള ഒറ്റ പിള്ളേർക്കും അവരെ കണ്ടുകൂട അവരെ പിള്ളേരൊക്കെ ഗുണ്ട സ്വപ്നയെന്നാ ഇപ്പോൾ വിളിക്കുന്നെ
രൂപ : വിളിക്കുന്നവർ വിളിക്കട്ടെ നീ വിളിക്കണ്ട മിസ്സ് പാവമാ നിന്നെ വല്യ കാര്യമാ
ആദി : അതാണല്ലോ ഇടക്കിടക്ക് പണി തരുന്നത്
രൂപ : നീ വരുന്നെങ്കിൽ വാ സമയം പോയി
കുറച്ച് സമയത്തിന് ശേഷം കുട്ടികൾ എല്ലാം ലാബിൽ
മിസ്സ് : എല്ലാത്തിനും വരാൻ വലിയ ബുദ്ധിമുട്ട് തന്നെയാ അല്ലേ ഇഴഞ്ഞിഴഞ്ഞ് ഇവിടെ എത്തുമ്പഴേക്കും പകുതി സമയം കഴിയുമല്ലോ അല്ലേ
ആദി : ഞാൻ പറഞ്ഞില്ലേ അവര് തുടങ്ങി
രൂപ : മിണ്ടാതിരിക്ക് ആദി
മിസ്സ് : എന്തായാലും കഴിഞ്ഞ ക്ലാസ്സിൽ പറഞ്ഞത് പോലെ രണ്ട് ഗ്രൂപ്പുകൾ ചേർന്നാണ് ഇന്ന് വർക്ക് ചെയ്യാൻ പെട്ടെന്നു രണ്ട് ഗ്രുപ്പുകൾ ഒന്നിച്ചിരിക്ക്
ആദി : അജാസേ ഇങ്ങോട്ട് വാ..
രൂപ : അവരെ വിളിക്കണ്ട ഗീതുവും അമലും മതി
ആദി : അവര് മുന്നിലല്ലേ ഇരിക്കുന്നെ ഇവര് മതി ടാ വേഗം
💬 Comments
View all comments