Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 13 [Fang leng]
വൈകുന്നേരം ആദി ബൈക്ക് സ്റ്റാർട്ട് ആക്കിയ ശേഷം പതിയെ കോളേജിന് പുറത്ത് നിൽക്കുന്ന രൂപയുടെ അടുത്തേക്ക് എത്തി
ആദി : വാ കയറ്
ഇത് കേട്ട രൂപ ബൈക്കിലേക്ക് കയറി ആദി ബൈക്ക് മുന്നോട്ടെടുത്തു
കുറേ നേരത്തേക്ക് അവർ ഇരുവരും ഒന്നും മിണ്ടിയില്ല ആദിക്ക് അവളോട് എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നെങ്കിലും അവന്റെ തൊണ്ടയിൽ ശബ്‍ദം പുറത്തേക്കു വന്നില്ല
ആദി : നീ ഇന്ന് കഴിച്ചായിരുന്നോ
ഒടുവിൽ പണിപ്പെട്ട് ആദി ചോദിച്ചു
രൂപ : കഴിച്ചു അത് അമ്മ ഉണ്ടാക്കിയതല്ലേ അതിൽ അമ്മയുടെ സ്നേഹവും കരുതലും ഉണ്ടാകും അത് എങ്ങനെയാ പാഴാക്കുക
ഇത് കേട്ട ആദി പിന്നെ ഒന്നും മിണ്ടിയില്ല കുറച്ചു സമയത്തിനുള്ളിൽ അവർ വീട്ടിലേക്ക് എത്തി ഭക്ഷണം കഴിച്ച ശേഷം രൂപ മറ്റു ജോലികളിൽ മുഴുകി ആദിക്ക് അവളോട് ഒന്ന് മിണ്ടാനോ സംസാരിക്കാനോ പറ്റിയില്ല അവന്റെ കുറ്റബോധം അവനെ അതിന് അനുവധിച്ചില്ല
അന്ന് രാത്രി രൂപ നേരത്തേ തന്നെ ഉറങ്ങാൻ കിടന്നു
അമ്മ : എന്താടാ വല്ല പ്രശ്നവും ഉണ്ടോ
ആദി : എന്ത് പ്രശ്നം
അമ്മ : അല്ല ഏത് സമയവും അവളുടെ അടുത്ത് ഒട്ടിനിക്കുന്നതല്ലേ ഇന്നെന്താ ഒരു അകൽച്ച
ആദി : എന്ത് അകൽച്ച അമ്മക്ക് വെറുതെ തോന്നുന്നതാ
ഇത്രയും പറഞ്ഞു ആദി തന്റെ റൂമിലേക്ക് പോയി നേരം ഒരുപാട് കഴിഞ്ഞെങ്കിലും അവനു ഉറങ്ങാൻ പറ്റിയില്ല നെഞ്ചിൽ എന്തോ ഭാരം പോലെ നെഞ്ച് പൊട്ടുമെന്ന് തോന്നിയപ്പോൾ അവൻ കിടക്കയിൽ നിന്ന് എഴുനേറ്റു ശേഷം പതിയെ റൂമിന് പുറത്തിറങ്ങി വീടുമുഴുവൻ ഇരുട്ടിലായിരുന്നു അമ്മയുടെ മുറിയിലേക്ക് നോക്കിയ ആദിക്ക് അമ്മ ഉറക്കമാണെന്ന് വേഗം ബോധ്യമായി ആദി പതിയെ രൂപയുടെ റൂമിനരികിലേക്ക് എത്തി
"അവൾ ഉറങ്ങിക്കാണും ഇല്ല ചിലപ്പോൾ ഞാൻ പറഞ്ഞതോർത്ത്.....ഇപ്പോൾ എന്താ ചെയ്യുക അവളെ വിളിച്ചാൽ അമ്മ ഉണരും "
ആദി തിരിച്ചു പോകാനായി ഒരുങ്ങി എന്നാൽ ഒരു നിമിഷം നിന്ന ശേഷം വാതിലിന്റെ പിടി പതിയെ താഴ്ത്തി പെട്ടെന്ന് തന്നെ റൂം തുറന്നു
"ഇവൾ അകത്തു നിന്ന് ലോക്ക് ചെയ്തില്ലേ "
ആദി വേഗം റൂമിലേക്ക് കയറി
💬 Comments
View all comments