Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 13 [Fang leng]
കുറച്ച് കൂടി കഴിഞ്ഞാൽ അടിയും ബഹളവും തുടങ്ങും "
ഇത്രയും പറഞ്ഞു അവർ മുൻപോട്ട് നടന്നു
ആദി : അപ്പോൾ ഇന്നത്തെ ക്ലാസ്സിന്റെ കാര്യം തീരുമാനമായി ഇനി എന്ത് ചെയ്യുമെടി
രൂപ : എന്ത് ചെയ്യാൻ തിരിച്ചു വീട്ടിൽ പോകാം
അദി : വീട്ടിൽ പോയിട്ട് ഇപ്പോൾ എന്തിനാ ടീ എനിക്കൊരു ഐഡിയ നമുക്ക് ഒരു സിനിമക്ക് പോയാലൊ
രൂപ : വേണ്ട എനിക്ക് സിനിമയൊന്നും ഇഷ്ടമല്ല
ആദി : എന്നാൽ ശെരി ബീച്ചിൽ പോകാം
രൂപ : ഈ വെയിലത്തോ നിനക്കെന്താടാ
ആദി : അയ്യോ ഞാൻ ഒന്നും പറഞ്ഞില്ലേ വാ വീട്ടിലേക്ക് തന്നെ പോകാം
ഇത്രയും പറഞ്ഞു ആദി വണ്ടി തിരിച്ചു
രൂപ : ആദി നമുക്ക് പൊൻമുടിയിൽ പോയാലൊ
ആദി :ഇവിടേക്ക്
രൂപ : പൊൻമുടി എന്താ നീ കേട്ടിട്ടില്ലേ
ആദി : അതൊക്കെ കേട്ടിട്ടുണ്ട്
രൂപ : എന്നാൽ പിന്നെ നമുക്ക് പോയാലൊ
ആദി : അതൊക്കെ വലിയ മെനക്കേടാ നമുക്ക് ഇവിടെ അടുത്തെവിടെയെങ്കിലും പോകാം
രൂപ : പ്ലീസ് ആദി ഞാൻ ഇതുവരെ അവിടെ പോയിട്ടില്ലെടാ
ആദി : ഇതുവരെ പോയിട്ടില്ലെ.. അല്ല ഇപ്പോൾ പെട്ടെന്നെന്താ അവിടെ പോകാൻ ഒരാഗ്രഹം
രൂപ : +1 ൽ ക്ലാസ്സിൽ നിന്ന് പൊൻമുടിയിലേക്ക് ടൂർ പോയിരുന്നു അന്ന് ഞാൻ മാത്രമാ പോകാതിരുന്നത് പിറ്റേന്ന് കുട്ടികൾ ഒക്കെ അവിടെ പോയതിനെ പറ്റി പറയുന്നത് കേട്ടപോൾ എന്നെങ്കിലും ഒരു ദിവസം ഞാനും പോകും എന്ന് മനസ്സിൽ ഉറപ്പിച്ചതാ പ്ലീസ് ടാ നമുക്ക് പോയാലൊ
ആദി : ഇന്ന് പോയേ പറ്റുള്ളോ
രൂപ : അങ്ങനെ നിർബന്ധം ഒന്നുമില്ല
ആദി : അയ്യോ കുറച്ചു കൂടി സങ്കടത്തിൽ പറ ചിലപ്പോൾ എന്റെ മനസ്സ് അലിഞ്ഞാലൊ
രൂപ : നീ കൊണ്ട് പോണ്ട പോരെ
ഇത് കേട്ട ആദി വണ്ടി പതിയെ മുന്നോട്ട് എടുത്തു
അല്പസമയത്തിന് ശേഷം
രൂപ : ഇത് വീട്ടിലേക്കുള്ള വഴിയല്ലല്ലോ നമ്മൾ പൊൻമുടിയിലോട്ടാണോ പോണേ
ആദി : ഹോ കണ്ടു പിടിച്ചുകളഞ്ഞല്ലോ ഭയങ്കരം തന്നെ
രൂപ
💬 Comments
View all comments