0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 3 [Fang leng]

Author : Kambikathakal Read All Parts 1055

ഇടി വച്ച് നോക്കിയാൽ അവൻ ഇനി വാ തുറക്കില്ല എന്ന് ഉറപ്പല്ലെ

റെജി : കോപ്പാണ് ആ സ്‌നേഹ എങ്ങാനും ഇടപെട്ടാൽ തീർന്നു

വിനീത് :പേടിയായിരുന്നെങ്കിൽ നീ എന്തിനാ കൂടെ വന്നത്

അഖിൽ : ഒരുത്തിയും ഇടപെടാൻ പോകുന്നില്ല അവൻ ആരോടും ഒന്നും പറയുകയുമില്ല

പെട്ടെന്നാണ് അതുവഴി ഓടി വന്ന രൂപയുടെ ദേഹത്തേക്ക് അഖിൽ ചെന്നിടിച്ചത്

"എവിടെ നോക്കിയാടി നടക്കുന്നേ ?"

"താൻ പോടോ ഇങ്ങോട്ട് വന്നിടിച്ചിട്ട് ഒന്നു മാറി നിക്ക് ബസ് ഇപ്പോ പോകും ഇത്രയും പറഞ്ഞു അഖിലിനെ തള്ളി മാറ്റിയ ശേഷം രൂപ വീണ്ടും മുന്നോട്ട് ഓടി

അഖിൽ : ഏതാടാ ഈ മൈ **

വിനീത് :വിട്ടേക്കെടാ ഏതോ ചള്ള് പെണ്ണാ

ഇത്രയും പറഞ്ഞു വിനീത് അഖിലിനേയും കൊണ്ട് മുന്നോട്ട് നടന്നു രൂപയെ ഒന്നുകൂടി തിരിഞ്ഞു നോക്കിയ ശേഷം അഖിൽ നടത്തം തുടർന്നു

അരമണിക്കൂറിനു ശേഷം ആദി തന്റെ വീട്ടിൽ

അമ്മ :എന്തടാ ഇന്ന് വൈകിയത്

ആദി :ബസ് കിട്ടിയില്ല

അമ്മ :ചോറെടുക്കട്ടെ

ആദി :വേണ്ട

അമ്മ :അതെന്താടാ അല്ലെങ്കിൽ വന്ന പാടേ ചോറേ ചോറേന്ന് വിളിക്കുന്നതാണല്ലോ

ആദി :എനിക്ക് വിശപ്പില്ല

അമ്മ :എന്തടാ ആദി കോളേജിൽ വല്ല പ്രശ്നവും ഉണ്ടായോ

ആദി :ഒരു പ്രശ്നവുമില്ല എന്നെ ഒന്നു വെറുതെ വിടാമോ

ഇത്രയും പറഞ്ഞു അദി തന്റെ റൂമിലേക്ക് നടന്നു

അമ്മ :ടാ ചേട്ടൻ കുറച്ച് സാധനങ്ങൾ കൊണ്ട് വെച്ചിട്ടുണ്ട്

ആദി :അതവിടെയിരിക്കട്ട രണ്ട് ദിവസം കഴിഞ്ഞു നോക്കി കൊടുക്കാം

അമ്മ :ടാ നാളെ തന്നെ വേണമെന്നാ പറഞ്ഞത്

ആദി :എങ്കിൽ അമ്മാവനോട് തന്നെ ശെരിയാക്കാൻ പറ മനുഷ്യനെ മെനകെടുത്താൻ ഓരോന്നുമായിട്ട് വന്നോളും

അമ്മ :പയ്യെ സംസാരിക്കടാ നിന്റെ ദേഷ്യമൊന്നും ഇവിടെ ആർക്കും കാണണ്ട

ഇത് കേട്ട ആദി തന്റെ റൂമിന്റെ വാതിൽ വലിച്ചടച്ചു കൊണ്ട് അകത്തേക്ക് കയറി

💬 Comments

View all comments