0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 3 [Fang leng]

Author : Kambikathakal Read All Parts 1056

**************************

"ഉം ഞാൻ ഇത് എവിടെയാ ഇത് ഒരു പൂന്തോട്ടമല്ലെ ഞാൻ എങ്ങനെ ഇവിടെയെത്തി ഇനി വല്ല ടൂറും വന്നതാണോ "

ആദി പതിയെ പൂക്കൾക്കിടയിലൂടെ മുന്നോട്ടു നടന്നു

"ഇവിടെ വേറെ ആരെയും കാണുന്നില്ലല്ലോ ഹലോ ഇവിടെ ആരുമില്ലേ.."

ആദി വീണ്ടും മുന്നോട്ട് നടന്നു

"അത് അവിടെ ആരോ നിൽക്കുന്നുണ്ടല്ലോ "

ആദി ആ രൂപത്തിനടുത്തേക്ക് കുറച്ചു കൂടി നടന്നടുത്തു

"അത് സാന്ദ്രയല്ലേ ഇവളെങ്ങനെയാ "

ആദി വേഗം അവളുടെ അടുത്തേക്ക് ഓടി

"സാന്ദ്ര "

ആദി പതിയെ അവളെ വിളിച്ചു എന്നാൽ അവൾ യാതൊരു മറുപടിയും നൽകിയില്ല

"സാന്ദ്ര എന്തെങ്കിലും ഒന്നു പറ നമ്മൾ ഇത് എവിടെയാ ഇതേതാ സ്ഥലം സാന്ദ്ര "

ആദി പാതി അവളുടെ ദേഹത്ത്‌ തൊട്ടു

"എന്തടാ പൊട്ട മെക്കാനിക്കേ ? "

പെട്ടെന്നാണ് സാന്ദ്രയുടെ രൂപം മാറാൻ തുടങ്ങിയത് നിമിഷ നേരം കൊണ്ട് അവൾ രൂപയായി മാറി

ആദി :ടീ നീ..

രൂപ :അതേടാ ഞാൻ തന്നെ ഹ ഹ

ഇത്രയും പറഞ്ഞു രൂപ ആദിയുടെ കൊങ്ങക്ക് പിടിച്ചു

"ആ.. അമ്മേ "

ആദി വേഗം നെട്ടിയുണർന്നു

അമ്മ :എന്തടാ ആദി എന്താ

"അമ്മേ.. സ്വപ്നം.. അവള്.."

അമ്മ :എന്തൊക്കെയാടാ ഈ പറയുന്നേ

അമ്മ വേഗം തന്നെ ഒരു ഗ്ലാസ് വെള്ളം ആദിക്ക് നൽകി

അമ്മ :എന്തടാ വല്ല സ്വപ്നവും കണ്ടോ

ആദി :ഹേയ് ഇല്ല

അമ്മ :ശെരി വാ വന്ന് കഴിക്ക് സമയം ഒത്തിരിയായി

ഇത്രയും പറഞ്ഞു അമ്മ ആദിയെ ഹാളിലേക്ക് കൂട്ടികൊണ്ട് പോയ ശേഷം ഒരു പാത്രത്തിൽ ചോറ് നൽകി

അമ്മ :നീ നിന്റെ അച്ഛനെ പോലെയാ എന്തെങ്കിലും ചെറിയ കാര്യം മതി ദേഷ്യമായി ടെൻഷനായി എന്തടാ ഇത് പ്രശ്നങ്ങളുണ്ടെ ങ്കിലും നമ്മൾ അതിനെയൊക്കെ കൂൾ ആയി നേരിടണം ഇത്രയും പറഞ്ഞു അമ്മ

💬 Comments

View all comments