0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 3 [Fang leng]

Author : Kambikathakal Read All Parts 1.8K

വർക്ക്‌ ബുക്ക്‌ എടുത്ത് ഇപ്പോൾ ചെയ്ത വർക്ക്‌ എഴുതിയെ ശേഷം ദാ ഒരോ ടീമും ഇഷ്ടപ്പെട്ട രണ്ട് വെള്ള സാമ്പിളുകൾ എടുത്തു എക്സ്പിരിമെന്റ് ആവർത്തിച്ചേ ശേഷം വെള്ളം ഏത് കളർ ആയി കാരണം എന്ത് എന്നൊക്കെ എഴുതിയെ ഇതു കഴിഞ്ഞു ബാക്കി നോക്കാം "

മിസ്സ്‌ എല്ലാവരോടുമായി പറഞ്ഞു

ഇത് കേട്ട ആദി വേഗം തന്നെ രണ്ട് വെള്ള സാമ്പിളുകൾ എടുത്ത ശേഷം ടേബിളിലേക്ക് വന്നു ശേഷം പതിയെ വർക്ക്‌ ബുക്ക്‌ എടുത്തു

ആദി :എന്താ എഴുതുന്നില്ലെ

ഇത് കേട്ട രൂപ പതിയെ പരുങ്ങാൻ തുടങ്ങി

ആദി :എന്താടി ബുക്ക്‌ കൊണ്ട് വന്നില്ലേ

ഇത് കേട്ട രൂപ ഉത്തരമൊന്നും നൽകിയില്ല

ആദി : അപ്പൊ കൊണ്ട് വന്നില്ല അല്ലേ ? മി..

പെട്ടെന്ന് തന്നെ രൂപ ആദിയുടെ വാ പൊത്തി

രൂപ :പറയല്ലേ

ആദി :എന്തോ

രൂപ :പ്ലീസ് എന്നെ പുറത്താക്കും

ആദി :ആക്കട്ടെടി

"നാറി "

ഇത്രയും പറഞ്ഞു രൂപ തന്റെ ടെക്സ്റ്റ്‌ എല്ലാം കയ്യിലെടുത്തു

എന്നാൽ ആദി ഒന്നും മിണ്ടാതെ എഴുതുവാൻ ആരംഭിച്ചു

രൂപ :എന്താ പറയുന്നില്ലെ

ആദി : പറയണോ?

രൂപ : വേണ്ട?

ആദി : ഏതെങ്കിലും നോട്ട് ബുക്ക്‌ എടുത്ത് എഴുതാൻ നോക്ക് മിസ്സ്‌ ശ്രദ്ധിക്കും

ഇത് കേട്ട രൂപ ആദിയെ ഒന്നുകൂടി നോക്കിയ ശേഷം എഴുതാൻ ആരംഭിച്ചു

ലാബിനു ശേഷം

മിസ്സ്‌ :അപ്പോൾ അടുത്തതായി ഇതുമായി ബന്ധപ്പെട്ട ഒരു ഫീൽഡ് വർക്ക്‌ തരാം അതിനെ പറ്റി അടുത്ത ക്ലാസ്സിൽ പറയാം എല്ലാവരും പൊക്കോ

ഇത് കേട്ട കുട്ടികൾ എല്ലാം

💬 Comments

View all comments