Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 6 [Fang leng]
പെട്ടെന്നാണ് കുറച്ചു ശക്തമായൊരു കാറ്റ് വീശിയത് അതോട് കൂടി ആ സാരി വയറിൽ നിന്ന് കുറച്ചു കൂടി മാറി ഇത്തവണ അവളുടെ ചെറിയ പൊക്കിൾ ഉൾപ്പടെ അവന് കാണുവാൻ കഴിഞ്ഞു മഴത്തുള്ളികൾ കൊണ്ട് അവിടമാകെ നനഞ്ഞിരുന്നു
ആദി : (? ദൈവമേ ഈ പെണ്ണ് ) ടീ..
ആദി അവളെ വിളിച്ചു
എന്നാൽ രൂപ അത് കേൾക്കാതെ വീണ്ടും മഴത്തുള്ളികൾ കൊണ്ട് കളിച്ചുകൊണ്ടിരുന്നു
ആദി : ടീ പോത്തേ
രൂപ : നിനക്കെന്തിന്റെ കേടാടാ
ആദി : ടീ നിന്റെ പിന്ന് ഊരിപോയി ?
രൂപ : പിന്നോ ഏത് പിന്ന്
ആദി : ഇവള് ടീ കോപ്പേ സാരി നേരെയിട്
ഇത് കേട്ട രൂപ ഞെട്ടലോടേ തന്റെ സാരിയിലേക്ക് നോക്കി ശേഷം പെട്ടെന്ന് തന്നെ സാരി നേരെയിട്ട് തന്റെ വയർ മറച്ചു
അപ്പോഴേക്കും അവളുടെ മുഖമെല്ലാം ചുമന്നു തുടുത്തിരുന്നു
രൂപ : (ദൈവമേ അവൻ കണ്ട് കാണോ കാണും ഉറപ്പായും കണ്ട് കാണും സാരി അത്രയും മാറിയാ കിടന്നത് )
രൂപ വയറു മറച്ചത് കണ്ട ആദി പതിയെ നെടുവീർപ്പിട്ടു
രൂപ : നീ എന്തിനാടാ ആവശ്യമില്ലാത്ത ഇടത്തൊക്കെ നോക്കുന്നത്
ആദി : ടീ വെറുതെ ഇല്ലാത്ത കാര്യം പറയരുത് എല്ലാം തുറന്ന് വച്ചോണ്ട് നിന്നിട്ട് ഇപ്പോൾ കുറ്റം എനിക്കായോ
രൂപ : അത് പിന്നെ...
രൂപയ്ക്ക് പറയാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല
അല്പനേരം ഇരുവരും ഒന്നും മിണ്ടിയില്ല പതിയെ മഴയും കുറഞ്ഞു
ആദി : വാ പോകാം
ആദി പതിയെ ബൈക്കിലേക്ക് കയറി ഒപ്പം രൂപയും
💬 Comments
View all comments