0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 6 [Fang leng]

Author : Kambikathakal Read All Parts 808

പതിയെ രൂപയുടെ കണ്ണുകൾ സൂം ചെയ്തു

"ആകെ കണ്ണ് മാത്രം ഇത്തിരി കൊള്ളാം "

ആദി രൂപയുടെ ഫോട്ടോയിൽ നോക്കി പതിയെ ചിരിച്ചു

പെട്ടെന്നാണ് രൂപയ്ക്ക് ആദി അയച്ച മെസേജിൽ ബ്ലൂ ടിക്ക് വീണത്

"അവള് മെസ്സേജ് കണ്ടോ "

ആദി അല്പനേരം മറുപടി പ്രതീക്ഷിച്ച് ഇരുന്നു

"അവളെന്താ മറുപടി തരാത്തത് ഓഹ് അഹങ്കാരം അങ്ങനെവിട്ടാൽ പറ്റില്ലല്ലോ ഒന്ന് വിളിച്ചു നോക്കിയാലോ പറ്റിയാൽ അവളെ ഒന്ന് വട്ടിളക്കുകയും ചെയ്യാം ഇവിടെ വെറുതെ ഇരുന്നാൽ ബോറഡിച്ചു ചാവും ഇതാവുമ്പോൾ ഒരു എന്റർടൈൻമെന്റുമാകും "

ആദി രണ്ടും കല്പ്പിച്ചു രൂപയെ കാൾ ചെയ്തു

രൂപ : ഹലോ

ആദി : ഹലോ ഞാനാ

രൂപ : ഉം പറ

ആദി : എന്റെ മെസ്സേജ് കണ്ടോ

രൂപ : കണ്ടു

ആദി : പിന്നെന്താ മറുപടി തരാത്തത്

രൂപ : എനിക്കിവിടെ വേറേ ഒരുപാട് ജോലികൾ ഉണ്ട് അതുകൊണ്ട് തന്നെ മെസ്സേജ് ഇട്ട് കളിക്കാൻ ഒട്ടും സമയമില്ല

ആദി : ഓഹ് അപ്പോൾ എന്റെ സമയത്തിനു മാത്രം വിലയില്ല അല്ലേ ഇന്ന് പെട്രോളും കളഞ്ഞു നാലഞ്ചു മണിക്കൂർ നിന്നെയും കൊണ്ട് കറങ്ങിയതൊക്കെ നീ മറന്ന് പോയല്ലേ പോരാത്തതിന് ഉള്ള മഴ മുഴുവൻ നനയുകയും ചെയ്തു കുടിച്ച ജ്യൂസിന്റെ നന്ദിയെങ്കിലും നിനക്ക് കാണിചൂടെ

രൂപ : എച്ചികണക്ക് പറയാതെടാ

ആദി : നീ പറയുന്നത് മാത്രം നല്ല കണക്ക് ബാക്കിയെല്ലാം എച്ചി കണക്ക്

രൂപ : നീ തല്ല് കൂടാൻ വേണ്ടി വിളിച്ചതാണല്ലേ ഇത് തന്നെയാ ഞാൻ റിപ്ലൈ തരാത്തത് തന്നാൽ പിന്നെ നീ അതിൽ പിടിച്ചു കയറി എങ്ങനെയെങ്കിലും തല്ലുണ്ടാക്കും അത് വേണ്ട എന്ന് വെച്ചിട്ടാ ഞാൻ മിണ്ടാതെയിരുന്നത്

ആദി : ഓഹ് അപ്പൊ ഞാൻ വഴക്കാളിയാണെന്ന് ?

രൂപ : എന്റെ പൊന്ന് ആദി എന്നെ വിട്ടേക്ക്

ആദി :എന്ത് വിടാൻ എനിക്കെന്റെ സങ്കടങ്ങളും പറഞ്ഞൂടെ ഞാൻ ഇന്ന് എന്ത് വലിയ റിസ്കാ എടുത്തത് എന്ന് നിനക്കറിയമോ

രൂപ : എന്ത് റിസ്ക്

ആദി : എന്ത് റിസ്‌കെന്നോ എന്നെ

💬 Comments

View all comments