Chapter Title : വെള്ളരിപ്രാവ് 2 [ആദു]
കാരണം അത് അങ്ങിനെയാ. പഴമക്കാര് പറയുന്നപോലെ ഉണ്ടാവുമ്പോ അതിന്റെ വില നമുക്ക് മനസ്സിലാവില്ല. അത് കൂടെ ഇല്ലാതാവുമ്പോയെ നമ്മൾ മനസ്സിലാക്കിത്തുടങ്ങു.
അമൽ അവളുടെ മുഖത്തേക്ക് നോക്കി കണ്ണുരുട്ടി. അവൾ ഒരു ചിരി പാസാക്കി കൊടുത്തു.
അമലിന്റെ പ്രണയം അവന്റെ മുറപ്പെണ്ണിനോട് തന്നെയാണ്. എന്നൽ കോമഡി
എന്തെന്ന അവൾ അവനെക്കാൾ രണ്ടു വയസ്സ് മൂത്തതാണ്. ഇപ്പൊ ഞങ്ങൾക്ക് അഡ്മിഷൻ കിട്ടിയ കോളേജിൽ സെക്കന്റിയറാണ് കക്ഷി. പേര് രാധിക അവൻറെ രാധു. ഞങ്ങളുടെ രാധമ്മ.
അവന്റെ പ്രണയം കുറച്ച് പറയാനുണ്ട് അത് പിന്നെ പറയ.
അങ്ങിനെ അവരുടെ സംസാരം കേട്ടിട്ടാണ് ഞാൻ ഉമ്മറത്തേക്ക് വന്നത്.
എന്റെ പുറകെ അമ്മയും ചെറിയമ്മയും വന്നു. അച്ഛൻ ജാനുവിനെയും കൂട്ടി എങ്ങോട്ടോ പോയിട്ടുണ്ട്. ചെറിയമ്മ ഓഫീസിലേക്കുള്ള പോക്കാണ്. കൈയ്യിൽ ഒരു ഫയൽ ബാഗും പിടിച്ചാണ് നിൽപ്പ്. സാരിയാണ് വേഷം.ഞാൻ :എന്ന വിട്ടാലോ.
കിച്ചു : എങ്ങിനെയാ.. ഇയ്യ് ബൈക്ക് എടുക്കൂണ്ടോ. അതോ ഇതിൽ ത്രിബിൾ അടിക്കെ.
അവൻ അവന്റെ Ns ൽ ഇരുന്നു ചോദിച്ചു.
ഞാൻ : വേണ്ട വേണ്ട നീ നിന്റെ വണ്ടി സൈഡാക്കിയേക്ക്. നമുക്ക് കാറിൽ പോവാ.
അവൻ എന്റെ മറുപടിക്ക് ഒന്ന് ശരി എന്ന അർത്ഥത്തിൽ തലയാട്ടി.
അമ്മ : എവിടെക്കാണാവോ ത്രിമൂർത്തികൾ രാവിലെ തന്നെ.
ഞാൻ : ഒന്ന് കറങ്ങിട്ട് വരാം എന്റെ അമ്മേ. കുറെ ആയില്ലേ
അമ്മ എന്റെ മറുപടിക്ക് ഒന്നു ചിരിച്ചിട്ട് പറഞ്ഞു. വെയിൽ കൂടുമ്പൊത്തേക്ക് ഇങ് എത്തിയേക്കണംട്ടോ.
ഞാൻ : വെയിൽ കൂടിയാൽ കുഴപോന്നുല്ല ഞങ്ങൾ കാറിലല്ലേ പോണേ.
അമ്മ : എങ്ങിനെ പോയാലും
💬 Comments
View all comments