Chapter Title : വെള്ളരിപ്രാവ് 2 [ആദു]
ആരാധകനന്നേ. ??അങ്ങിനെ പടമെല്ലാം കയിഞ്ഞു ഞങ്ങൾ എന്റെ വീട്ടിലേക്കു വച്ചുപിടിച്ചു.കേറിചെല്ലുമ്പോ തന്നെ ഉമ്മറത്തു മുത്തശ്ശി ജനൂട്ടിക്ക് ചോറ് വാരിക്കൊടുക്കുന്നുണ്ട്. അവളാണേ എങ്ങനേലും രക്ഷപെട്ടമതി എന്ന അവസ്ഥയിലാണ്. ? ഞാൻ വണ്ടി നേരെ പോർച്ചിൽ കേറ്റി ഡിഗ്ഗി തുറന്നു വാങ്ങിച്ച സാധനങ്ങളെല്ലാം എടുത്തു അവന്മാരെയും കൂട്ടി വീട്ടിലേക്കു കയറി. മുത്തശ്ശി കണ്ടപാടെ ചോദിച്ചു. 'നിങ്ങളെന്താ കുട്ട്യോളെ വൈകിയേ'.സിനിമക്ക് കയറി എന്നൊരു മറുപടിയും കൊടുത്തു അമ്മേനെ വിളിച്ചു. വിളികേട്ടുവന്ന അമ്മെനോട് ഊണ് എടുത്തുവെക്കാൻ പറഞ്ഞു ഞാൻ സാധനങ്ങൾ വെക്കാൻ വേണ്ടി എന്റെ റൂമിലോട്ടു പോയി. പോകുന്ന പോക്കില് ജാനുവിന് വേണ്ടി വാങ്ങിച്ച മിട്ടായിപോതി അവൾക്ക് നേരെ നീട്ടി. പെണ്ണ് സന്തോഷത്തോടെ എന്റെ നേരെ കൈനീട്ടി. പക്ഷെ ഞാൻ അത് മുത്തശ്ശിക്ക് കൊടുത്തുകൊണ്ട് മുത്തശ്ശിയോട് പറഞ്ഞു
ഞാൻ : അവൾ ഭക്ഷണം മുഴുവൻ കൈച്ചിട്ട് മിട്ടായി കൊടുത്തമതിട്ടോ മുത്തശ്ശി.
മുത്തശ്ശി : ആ അങ്ങിനെ തന്നെ ചെയ്യൂ.
മുത്തശ്ശി അവൾക്ക് നേരെ കണ്ണുരുട്ടി പറഞ്ഞു.
ഇത് കേട്ട പെണ്ണ് എന്റെ മുഖത്തേക്ക് ഒന്ന് ദഹിപ്പിച്ചു നോക്കി. എന്നിട്ട് കൊഞ്ഞനം കുത്തി കാണിച്ചു ?
ഞാൻ റൂമിൽ പോയി വന്നപോത്തേക്ക് അമ്മ എല്ലാം സെറ്റാക്കിട്ടുണ്ട്. പിന്നെ അവന്മാരുടെ കൂടെ ഇരുന്നു ഭക്ഷണം കൈച്ചു. അച്ഛൻ ഓഫീസിൽ പോയിട്ടുണ്ട്. പാറു സ്കൂളിലും പോയി.
ഭക്ഷണത്തിന് ഒടുക്കത്തെ സ്വാദ്. അല്ലേലും അമ്മമാരുടെ കൈപ്പുണ്യം അത് വേറെതന്നെയാണ്. അങ്ങിനെ ഭക്ഷണം കൈച്ചു അവമ്മാര് പോയി. വൈകിട്ട് സ്ഥിരം സ്പോട്ടിൽ വച്ചു കാണാം എന്നും പറഞ്ഞു.
അങ്ങനെ ഞാൻ ഒന്ന് മയങ്ങാൻ വേണ്ടി നേരെ റൂമിലോട്ടു പോയി കൂടെ
💬 Comments
View all comments