Chapter Title : വെള്ളരിപ്രാവ് 2 [ആദു]
ജാനൂനെയും കൂട്ടി. അങ്ങിനെ കുറച്ച് നേരം അവളുമായി തല്ലുകൂടിയും വർത്തമാനം പറഞ്ഞും രണ്ടാളും ഒന്ന് മയങ്ങി.
പിന്നെ വൈകീട്ട് പാറുവാണ് ഞങ്ങളെ രണ്ടിനെയും കുത്തി പൊക്കുന്നത്. ഞാൻ എണീറ്റു ചായ കുടിച്ചു Rx വും എടുത്തു ഞങ്ങളുടെ താവളത്തിലേക്ക് വിട്ടു. അവിടെ ചെല്ലുമ്പോ അവമ്മാര് എല്ലാം എത്തീട്ടുണ്ട് . അങ്ങിനെ അവമ്മാരുമായി കത്തിവെച്ചും വിശേഷങ്ങൾ പറഞ്ഞും സമയം പോയതറിഞ്ഞില്ല.പിന്നെ ഇരുട്ടാവുന്നെന് മുന്നേ ഞാൻ അവമ്മാരോട് യാത്ര പറഞ്ഞു ഇറങ്ങി. രാത്രി എല്ലാവരെയും കൂട്ടി ചെറിയമ്മയുടെ വീട്ടിൽ പോവണം.
അവിടെ ഒരു സൽക്കാരം ഉണ്ട്. ഞാൻ ഇറങ്ങിയപ്പോ കിച്ചുവും വരുന്നുണ്ട് എന്ന് പറഞ്ഞു. അവൻ വണ്ടി എടുത്തിട്ടില്ലായിരുന്നു. അങ്ങിനെ അവനെയും കൂട്ടി ഞാൻ ഇറങ്ങി എന്റെ വീട്ടിലോട്ട് പോകുന്ന വഴിയിൽ തന്നെയാണ് അവന്റെയും വീട്. ജലനിധി ഒരു വയലിന് അപ്പുറമാണ് സ്ഥിതിചെയ്യുന്നേ. വയലിലൂടെയുള്ള മൺപാത റോഡിലൂടെ വേണം അവിടേക്ക് പോവാൻ.റോഡാണെങ്കിൽ കഷ്ട്ടിച്ചു ഒരു കാറിനു പോകനുള്ള ദൂരമേ ഒള്ളു. ഞാൻ വണ്ടി ഓടിക്കുന്നതിന്റെ ഇടയിലാണ് ബൈക്കിന്റെ ഉള്ളിന്ന് ഒരു ചങ്ങല തറയിലൂടെ വലിക്കുമ്പോഴുള്ള ശബ്ദം കേട്ടത് ഞാൻ വണ്ടി നിർത്തി തായെക്ക് നോക്കി.
ഞാൻ : മൈര് ബൈക്കിന്റെ ചെയിൻ അഴിഞ്ഞു.
കിച്ചു : അടിപൊളി... ഇനി എന്ന ചെയ്യും
ഞാൻ : വാ.. ഇറങ് നോക്കാം
ഞാനും അവനും ബൈക്കിൽ നിന്ന് ഇറങ്ങി നോക്കി.
ചെയിന് റിമ്മിന്റെയും സ്റ്റാറിന്റെയും ഇടയിൽ കുടുങ്ങി കിടക്കുവാണ്. അത് കിട്ടണേ ടയർ അയിക്കണം. അത് അയിക്കാനുള്ള ടൂൾസ് വണ്ടിയിൽ ഇല്ലതാനും. എന്തു ചെയ്യുന്ന് ആലോചിച്ചപ്പോഴാണ് കിച്ചു അവന്റെ ഫ്രണ്ട് ഒരു മെക്കാനിക്ക്
💬 Comments
View all comments