Chapter Title : വെള്ളരിപ്രാവ് 4 [ആദു]
പോയി. മുത്തശ്ശിയെ തിരഞ്ഞപ്പോ ആള് നല്ല ഉച്ചമയക്കത്തിലാണ്.ഞാൻ റൂമിലേക്ക് പോവാൻ നിൽക്കുമ്പോഴാണ് പാറുവിന്റെ എൻട്രി.
ഞാൻ : നീ എന്താ ഈ നേരത്ത്.
പാറു :ഇന്ന് ഉച്ചവരെ ഒള്ളു എന്ന് അനോൺസ് ചെയ്തു. എന്താ കാരണം എന്നൊന്നും പറഞ്ഞില്ല.
ഞാൻ :സത്യാണോടി. അതോ ഇയ്യ് മതില് ചാടിയോ.
പാറു :അതിന് ആശ്വിനല്ല പാർവതി ട്ടോ..
ഞാൻ : ഓ...
ഞാൻ അവളുടെ തലയ്ക്കു ഒരു കൊട്ടും കൊടുത്തു നേരെ എന്റെ റൂമിലേക്ക് പോയി.
ഒന്ന് ഫ്രഷാവാൻ ബാത്‌റൂമിൽ പോയി മൂളി പാട്ടുംപാടി ഒരു കുളി അങ് പാസ്സാക്കി.കുളി കയിഞ്ഞു ഡ്രസ്സ് മാറി ബാത്റൂമിന്റെ വാതിൽ തുറന്നപ്പോ ദേ കിടക്കണ് എന്റെ പൊന്നാനിയത്തി എന്റെ ബെഡില് നീണ്ടു നിവർന്ന്.എന്നെ കണ്ടപ്പോ അവള് ഒന്ന് എന്റെ മുഖത്തേക്ക് നോക്കി. ഇനി നേരത്തേതിന് പ്രതികാരം ചെയ്യാൻ വന്നതാണോ. ഞാൻ മനസ്സിൽ ചിന്തിച്ചു.മുഖം കണ്ടിട്ട് അങ്ങിനെ തോന്നണില്ല.അവൾക്ക് എന്നോട് എന്തോ പറയാൻ ഉള്ളത് പോലെ.ഞാൻ നേരെ അവളുടെ അടുത്ത് പോയി ഇരുന്നു.പെണ്ണിന് നല്ല വിയർപ്പിന്റെ മണമുണ്ട്.കുളിക്കാതെയാണ് കുരിപ് വന്ന് കിടക്കുന്നെ. ഞാൻ പിന്നെ അതിനെ ചൊല്ലി ഒന്നും പറയാൻ നിന്നില്ല.മുഖഭാവം കണ്ടിട്ട് എന്തോ ആലോചനയിലാണ്.
ഞാൻ : എന്താ.. നിനക്ക് എന്നോട് എന്തേലും പറയാനുണ്ടോ..
പാറു : മ്മ്
ഞാൻ : എന്ന പറ.. കേൾക്കട്ടെ..
പാറു : ആ മീനാക്ഷി ചേട്ടന്റെ ക്ലാസ്സിലാണോ.
അവൾ മുഖവുരയൊന്നും കൂടാതെ ടപ്പേന്നു ചോദിച്ചു.
ഞാൻ അതിനു അതെ എന്നർത്ഥത്തിൽ ഒന്ന് മൂളി.
പാറു : അമ്മ പറഞ്ഞല്ലോ ചേട്ടനും അവളും സംസാരിച്ചുന്നും. ഏട്ടനാണ് അവളെ
💬 Comments
View all comments