Chapter Title : വെള്ളരിപ്രാവ് 4 [ആദു]
കയറാൻ ടൈം ആയോ.
അമൽ : പിന്നെ..... ബെല്ല് അടിച്ചതൊന്നും മച്ചാൻ കേട്ടില്ലേ.
ഞാൻ : അടിച്ചോ.... എപ്പോ
അമൽ : ആ അടിച്ചു അടിച്ചു.. നീ വന്നേ..
ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല അവരുടെ കൂടെ ക്ലാസ്സിലേക്ക് പോയി.എല്ലാ കുട്ടികളും എത്തിയിട്ടുണ്ട്. ക്ലാസ്സിലേക്ക് കയറിച്ചെല്ലുമ്പോ തന്നെ കണ്ടു പെൺകുട്ടികളുടെ ഭാഗത്തെ മൂന്നാം വരിയിലെ ആദ്യ സ്ഥാനത്തു തന്നെ ഇരിക്കുന്ന അവളെ. ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല. എന്നാ പെണ്പിള്ളേരുടെ അളവെടുക്കുന്ന കൂട്ടത്തിൽ കിച്ചു അവളെ വ്യെക്തമായി തന്നെ കണ്ടു. ഞങ്ങൾ നേരെ ഞങ്ങളുടെ സീറ്റിൽ പോയി ഇരുന്നു.ചെന്നപാടെ കിച്ചു ആവേശത്തോടെ എന്നോട് ചോദിച്ചു.
കിച്ചു : ഡാ അച്ചു അത് അവളല്ലേ. നിന്നെ അന്ന് ചെളിയില് ഇട്ടവള്.
ഞാൻ എന്റെ ഫോണെടുത്തു അതിൽ നോക്കി കൊണ്ടിരുന്നു.അവനു പ്രേത്യേകിച്ചു ഒരു മറുപടിയും എനിക്ക് കൊടുക്കാൻ ഇല്ലാത്തോണ്ട് ഞാൻ അത് മൈൻഡ് ചെയ്തില്ല. .
കിച്ചുവിന്റെ സംസാരം കേട്ട് അമൽ. ആകാംഷയോടെ
അമൽ :ഏത് ?ഏത് ?
കിച്ചു അവനു അവളെ കാണിച്ചു കൊടുത്തു.
കിച്ചു : ഡാ കോപ്പേ അത് അവളാണ് ന്ന്.ഞാൻ :അയിന്. ?
കിച്ചു :ങേ ?... അയ്‌നോ ???ഡാ പന്നി നിനക്കൊന്നും അവളോട് പറയാനില്ലേ.അറ്റ്ലീസ്റ്റ് ഒരു ചീത്തയെങ്കിലും പറയാൻ.
ഞാൻ അവന്റെ മുഖത്തേക്ക് നോക്കി ഒന്ന് സൗമ്യമായിട്ട് ചിരിച്ചു.എന്നിട്ട് അവന്റെ തടിയിൽ പിടിച്ചു ആട്ടിക്കൊണ്ട് പറഞ്ഞു അവളെ ചീത്ത പറയെ.. ചെ ചെ... അവൾക്ക് ഞാൻ നല്ല പണിയല്ലേ കൊടുക്കുന്നത്.ചീത്ത പറയലോക്കെ മോശമല്ലേ കുട്ടാ..
ഞാൻ: എനിക്ക് അറിയാം അവളെ.
കിച്ചു ആശ്ചര്യത്തോടെ..
💬 Comments
View all comments