Chapter Title : വെള്ളരിപ്രാവ് 5 [ആദു]
സാധനങ്ങൾ എല്ലാം കുറച്ചു യൂണിയൻ ചേട്ടന്മാർ ഇറക്കി വെക്കുന്നുണ്ട്.സ്പോട്ടിൽ എത്തിയപ്പോ മച്ചാന്മാരെല്ലാ എത്തീട്ടുണ്ട്. പിന്നെ അവരോടു സംസാരിച്ചും കളിച്ചും സമയം ചിലവഴിച്ചു. പിന്നെ ഇരുട്ടനായപ്പോ കിച്ചുവിനെയും കൂട്ടി ഞാൻ നേരെ പാറുവിനുള്ള സാധനം വാങ്ങാൻ ജംഗ്ഷനിൽ പോയി.അവിടെ ഒരു കടയിൽ നിന്ന് അവൾക്ക് വേണ്ട സാധനം വാങ്ങി.കൂട്ടത്തിൽ ജാനുവിനുള്ള ചോക്ലേറ്റ് കൂടെ വാങ്ങിയപ്പോ നമ്മുടെ കിച്ചുവിന് ഷവർമ വേണം എന്ന് പറഞ്ഞു വാശി പിടിച്ചു. പിന്നെ ഒന്നും നോക്കിയില്ല നേരെ ഷവർമ സെന്ററിൽ പോയി. രണ്ടു പ്ളേറ്റ് ഓർഡർ ചെയ്തു കഴിച്ചു ബില്ലും പേ ചെയ്ത് ഇറങ്ങിയപ്പോ ദേ നിൽക്കുന്നു മുമ്പിൽ തന്നെ സീതാന്റി. കൂടെ ആ ശവം കൂടി ഉണ്ട്. രണ്ടാളും നങ്ങൾ കഴിച്ചു ഇറങ്ങാൻ കാത്തിരിക്കുവായിരുന്നു പോലും.
ഞാൻ :ഹായ് ആന്റി. നിങ്ങൾ കഴിക്കാൻ കേറിയതാണോ.. ഞാൻ വിനയത്തിൽ ചോദിച്ചു .
ആന്റി :ഏയ്... നങ്ങൾ നീ കയറിപ്പോകുന്നത് കണ്ടു. പിന്നെ നീ കഴിച്ചു കഴിഞ് വന്നോട്ടെ എന്ന് കരുതി കാത്തിരുന്നതാണ്.
ഞാൻ : അയ്യോ എന്ന വിളിക്കായിരുന്നില്ലേ നമുക്ക് ഒരുമിച്ചു കഴിക്കായിരുന്നു.ഞാൻ വീണ്ടും വിനയം ഇട്ടു. അപ്പോയൊക്കെ അവളുടെ കണ്ണ് എന്റെ മുഖത്തു തന്നെ ആയിരുന്നു.
ആന്റി : ഓഹ് അത് സാരല്ല്യ. പിന്നീട്കല്ലോ.
ഞാൻ അതിനു ഒന്ന് ചിരിച്ചു.
പിന്നെയും കുറച്ചു നേരം നങ്ങൾ സംസാരിച്ചു. അതിനിടക്ക് ആന്റി ക്ക് ഞാൻ കിച്ചുവിനെ പരിചയപ്പെടുത്തി കൊടുത്തു. എന്നാൽ ഞാൻ അവളോട് മാത്രം ഒന്നും സംസാരിച്ചില്ല. ഞാൻ അവളുടെ മുഖത്തു പോലും നോക്കിയില്ല എന്ന് വേണം പറയാൻ. എന്നാ എന്റെ ആറ്റിറ്റ്യൂഡ് ആന്റി
💬 Comments
View all comments