Chapter Title : വെള്ളരിപ്രാവ് 5 [ആദു]
വീട്ടിൽ നിന്നാണ്.അപ്പോഴാണ് പാറു പറഞ്ഞത് ഞാൻ ഓർത്തെടുത്തത്.ഇന്ന് പുതിയ താമസക്കാർ വന്നിട്ടുണ്ട് എന്ന്. ഞാൻ ബൈക്കിൽ ഇരുന്നു കൊണ്ട് തന്നെ ആ വീടിന്റെ ഉമ്മറത്തേക്ക് എത്തി നോക്കി. പക്ഷെ ആരെയും കാണാൻ കൈഞ്ഞില്ല.വീടിന്റെ ഉള്ളിൽ നിന്നാണ് ശബ്ദം വന്നത് എന്ന് എനിക്ക് തോന്നി.വഴിയിലൂടെ രണ്ടു വണ്ടികൾ പോയപ്പോൾ അതിലുള്ളവർ എന്നെ ശ്രദ്ധിക്കുന്നത് കണ്ടപ്പോ ഞാൻ വേഗം അവിടുന്ന് വലിഞ്ഞു.
വീട്ടിൽ എത്തി പാറുവിന് അവൾ വാങ്ങിക്കാൻ പറഞ്ഞ സാധനം അവൾക്ക് കൊടുത്തു.പിന്നെ ജാനുവിനുള്ളത് അവൾക്കും കൊടുത്തിട്ട് ഞാൻ നേരെ എന്റെ റൂമിൽ പോയി കിടന്നു.നേരെ ഫോൺ എടുത്തു അതിൽ തോണ്ടിക്കൊണ്ടിരുന്നു. കുറച്ചു കൈഞ്ഞപ്പോ പാറു റൂമിന്റെ വാതിലും തള്ളി തുറന്നു വന്നു.
പാറു : ഏട്ടാ ഒരു ഹെല്പ് വേണം..
ഞാൻ :എന്ത് ഹെല്പ്...
പാറു : എനിക്ക് സ്കൂളിൽ പ്രസന്റ് ചെയ്യാൻ ചാർട്ടിൽ ഒരു ഇന്ത്യൻ മാപ്പ് വരച്ചു തരോ.. പ്ലീസ്..
ഞാൻ : നീ ഒന്ന് പോയെ... മനുഷ്യന് വേറെ പണിയുണ്ട്..
പാറു : പ്ലീസ് ഏട്ടാ... എന്റെ പൊന്നല്ലേ
ഞാൻ : പൊന്നും സ്വർണ്ണവും ഒക്കെ തന്നെ.. പക്ഷെ നിന്റെ ഈ പരിപ്പ് ഇവിടെ വേവൂല മോളെ...
പാറു :പ്ലീസ് പ്ലീസ് പ്ലീസ്.... നല്ല എട്ടായി അല്ലെ. ഒന്നു വരച്ചു താ..
ഞാൻ : ഈ പെണ്ണിനെ കൊണ്ട്...
നിവർത്തിയില്ലാതെ ഞാൻ അവളുടെ കൂടെ പോയി മാപ്പ് വരച്ചു നൽകി. ഇന്ത്യ കഴിഞ്ഞപ്പോ തെണ്ടി കേരളവും വരച്ചു തരാൻ കെഞ്ചി... പിന്നെ നിവർത്തി ഇല്ലല്ലോ പെട്ടു പോയില്ലേ അതും വരച്ചു... അവളുടെ ഒരു
💬 Comments
View all comments