Chapter Title : വെള്ളരിപ്രാവ് 5 [ആദു]
എന്നോട് ഒന്നും പറഞ്ഞില്ല... അമ്മേന്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.പാറുവാണങ്കി ഇവിടെ ഇപ്പൊ എന്താ സംഭവിച്ചേ ??എന്ന ഒരു മൂഡിലാണ്. എല്ലാരുടെയും മുഖത്തു ദേഷ്യം. എന്താപ്പോ ഇവിടെ പ്രശനം... ??
ഞാൻ : എന്താ അമ്മേ... എന്തിനാ എന്നെ അടിച്ചേ..ചോദിക്കുമ്പോൾ ഞാൻ കരയാനുള്ള വക്കിൽ എത്തിയിരുന്നു.
അമ്മ : എന്തിനാന്നു നിനക്ക് അറിയില്ലെടാ.... അമ്മ കലങ്ങിയ കണ്ണുമായി ദേഷ്യത്തോടെ എന്നോട് ചോദിച്ചു..
ഞാൻ അമ്മേന്റെ അപ്പോഴത്തെ കോലം കണ്ടു നല്ലപോലെ പേടിച്ചു. ഞാൻ മാത്രല്ല എന്റെ പിറകെ നിൽക്കുന്ന പാറുവും.
ഞാൻ ഇല്ല എന്ന് തലയാട്ടി
അമ്മ : നീ മീനൂന്റെ ചുണ്ട് കടിച്ചു മുറിവാക്കിയതിന്. അമ്മ അതെ ടോണിൽ തന്നെ പറഞ്ഞു.
അമ്മയുടെ വായിൽ നിന്നും ഒരു ഞെട്ടലോടെയാണ് ഞാനും പാറുവും അത് കേട്ടത്.
മീനുവിന്റെ മുഖത്തെക്ക് ഞാൻ നോക്കിയപ്പോ അവൾ സീതാന്റിയുടെ പുറകു വശത്തേക്ക് നീങ്ങി.
മുത്തശ്ശി : എന്താ അച്ചൂ ഇതൊക്കെ.... ഇങ്ങിനെയാ കുട്ട്യോൾ ചെയ്യാ..
ഞാൻ : അമ്മേ...ഞാൻ ഒന്നും ചെയ്തിട്ടില്ല. ഞാൻ ഒന്നും ചെയ്തിട്ടില്ല
മുത്തശ്ശി...അപ്പോയെക്കും ഞാൻ കരഞ്ഞിട്ടുണ്ടായിരുന്നു.
ഞാൻ : നീ ചെയ്തിട്ടില്ലപോലും.... പിന്നെ മീനു കള്ളം പറയ്യാ.
പാറു : ആ അമ്മേ മീനുചേച്ചി കള്ളം പറയുവാ. ഏട്ടൻ ഒന്നും ചെയ്തിട്ടില്ല.ഇതെല്ലാം കണ്ടുനിന്ന പാറു എന്റെ പുറകില്നിന്നും ചാടി മുൻപിൽ കേറി പറഞ്ഞു
അമ്മ : നിന്നോട് ഞാൻ ചോദിച്ചോ... അകത്തേക്ക് കേറിപോടി...
പാറു : എന്നോട് ചോദിച്ചില്ലേലും ഞാൻ പറയും. കാരണം എന്റെ ഏട്ടൻ ഒന്നും ചെയ്തിട്ടില്ല. ഞാൻ കണ്ടതാ മീനുചേച്ചിയ ഏട്ടനോട് ഉമ്മ ചോദിച്ചേ. ഏട്ടൻ തരില്ലെന്നും
💬 Comments
View all comments