Chapter Title : വെള്ളിയാം കല്ല് 1 [Zoro]
ശരിയെന്ന് അവനും തയാട്ടി…
പൊരി വെയിലത്ത് അവർ രണ്ടു പേരും ഗ്രൗണ്ട് ചുറ്റി ഓടി… അത് കാണാനായിട്ട് കോളജിൻ്റെ ആദ്യ നിലയിൽ നിന്നും രണ്ടാം നിലയിൽ നിന്നും പലരും ഉണ്ടായിരുന്നു.. അവരൊക്കെ തങ്ങളെ നോക്കി ചിരിക്കുന്നത് സുഹൈലിന് ഒരു വെറുപ്പീരായി..
അഞ്ച് റൗണ്ട് ഓടുമ്പഴേക്കും ബെല്ലടിച്ചു….
*****
ഹലോ ഏട്ടാ.. തൃശ്ശൂർ എത്തി ഇറങ്ങുന്നില്ലെ”” ബസ്സിലെ ആള് വന്നു സുഹൈലിനെ വിളിച്ചുണർത്തി.
ബസ്സ് തൃശൂർ എത്തിയിരുന്നു, സുഹൈൽ അവൻ്റെ ട്രാവൽ ബാഗും ട്രോളിയും എടുത്തിറങ്ങി, അടുത്തുള്ള പെട്ടി കടയിൽ കയറി ഒരു ബോട്ടിൽ വെള്ളം വാങ്ങി മുഖവും വായും കഴുകി…
പാൻ്റിൻ്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് അവൻ ആരെയോ വിളിച്ചു…
ഹലോ….ഞാൻ ഇവിടെ ബസ്സ് സ്റ്റാൻഡിൽ എത്തി, നീ എവിടെയാണ്…””
ഓകെ ശരി… ഞാൻ അങ്ങോട്ട് വരാം…”” അയാളോട് മറുപടി പറഞ്ഞു ഫോൺ കട്ട് ചെയ്തു, ബാഗും ട്രോളിയും എടുത്ത് അയാള് നിർദേശിച്ച സ്ഥലത്ത് അവൻ കാത്ത് നിന്നു.
പത്ത് മിനുട്ട് കൊണ്ട് വൈറ്റ് ഇന്നോവ അവൻ്റെ മുന്നിൽ നിർത്തി… അവനെ കണ്ട സന്തോഷത്തിൽ അയാള് ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി സുഹൈലിനെ വാരിപുണർന്നു.
എത്ര നാളായടാ.. കണ്ടിട്ട്.. വാ നീ കേറ്..””
സുഹൈലിൻെറ ബാഗും മറ്റും വണ്ടിയിൽ കയറ്റി അയാള് ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു..
യാത്ര ഒക്കെ എങ്ങിനെ ഉണ്ടായിരുന്നു…”” അയാള് അവനെ കണ്ട സന്തോഷത്തിൽ ചോദിച്ചു.
കുഴപ്പമില്ല… എടാ വിഷ്ണു ഇനി ഒന്നും ചോദിക്കല്ലേ, ഞാൻ അതിനുള്ള മുഡിലല്ല..””
വിഷ്ണു പിന്നെ ഒന്നും പറയാൻ നിന്നില്ല വണ്ടി നേരെ ചവിട്ടി വിട്ടു…. അൽപം
💬 Comments
View all comments