0%

Chapter Title : വെള്ളിയാം കല്ല് 1 [Zoro]

Author : Zoro Read All Parts 19.1K

അവൻ്റെയുള്ളിൽ കലി നിറഞ്ഞു പൊങ്ങിയെങ്കിലും ഇത്രയും പേരെ ഒരുമിച്ച് എതിർത്താൽ ഊമ്പി പോകുമെന്ന് സ്വയമറിയാവുന്നത് കൊണ്ടും അവൻ എല്ലാം കേട്ട് നിന്നു..

ഏതാ നിൻ്റെ ഡിപ്പാർട്ട്മെൻ്റ്..””

BA ഇംഗ്ലീഷ് ആണ് ഏട്ടാ..”” അവൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.

അത് പറയാൻ എന്താടാ നിനക്കിത്ര ഗമ..””

ഞാൻ ഗമയെന്നും കാട്ടിയില്ലല്ലോ ഏട്ടാ…”” അതെ ടോണിൽ തിരിച്ചടിച്ചു

ഡാ…. ഡാ…. നീയാരാടന്നാടാ വിചാരം ഒന്നങ്ങ് തന്നാലുണ്ടല്ലോ..”” കൈ മടക്കിയ ഒരുത്തൻ സുഹൈലിന് നേരെ വന്നു..

ഡാ…ആകാശെ നീ അടങ്ങ്…”” സുഹൈലിൻ്റെ നേരെ ചീറിയവനെ കാണാൻ അൽപം മേനയുള്ള ഒരുത്തൻ തടഞ്ഞു നിർത്തി.

ഡാ ചെക്കനെ നിൻ്റെ മസ്സില് പിടുത്തമെക്കൊ അങ്ങ് വീട്ടി വെച്ചിട്ട് ഇങ് വന്നാ മതി, ഇവിടെത് വേണ്ടട്ടോ, മറിച്ച് ഇവിടെവന്നു ഷോ ഇറക്കാനാണ് ഉദേശമെങ്കിൽ, പൂ*** മോനെ രണ്ട് കാലേ വീട്ടി പോകേല.”” അതിനവൻ മറുപടി നൽകിയില്ല.. തലക്കുന്നിച്ച് നിന്നു

ടാ… നീ അവനെ കണ്ടോ…”” കുറച് മാറി ഒരു കയറും പിടിച്ച് നിൽകുന്നവനെ കാണിച്ചു കൊടുത്തു

അവൻ ഇന്ന് ഒരു ബസ് ഡ്രൈവറാണ്, അവൻ്റെ കൂടെ ഒരു കിളിയായി നീയും കൂടിക്കോ.. എന്നിട്ട് ഈ ഗ്രൗണ്ട് ഒരു ഒരു 10 റൗണ്ട് ഓടി വാ… പിന്നെ മറക്കണ്ട കറയർ കൂട്ടി കെട്ടി അവൻ മുന്നിലും നീ പിന്നിലുമാണ് ഓടേണ്ടത്….. പറഞത് മനസിലായെങ്കി വിട്ടോ വണ്ടി..””

പല്ല് കടിച്ച് കൊണ്ട് സുഹൈൽ മാറ്റവനടുത്തേക്ക് പോയി…. കാണാൻ വില്ലൻ്റെ ലുക്കും കട്ട താടിയും ഉശിരൻ ശരീരവമുള്ളവൻ ഈ ഊച്ചാളികളെ പേടിച്ച് നിൽകുന്നത്തിൽ സുഹൈലിനു അൽഭുതമായി..

അപ്പൊ പോവല്ലേ..””

💬 Comments

View all comments