0%

Chapter Title : വെള്ളിയാം കല്ല് 1 [Zoro]

Author : Zoro Read All Parts 19.1K

തന്നെ പല പെൺകുട്ടികളും ഇംഗ്ലീഷിൽ ആയിരുന്നു കീച്ചിയത്, സുഹൈലിന് അതത്ര വശമില്ലാത്തതിനാൽ അവൻ മാതൃഭാഷയിൽ അവനെ പരിചയപെടുത്തി, അവൻ്റെ മലയാളം കേട്ട് പെൺകുട്ടികൾ ഒരു പുച്ഛം നിറഞ്ഞ ഭാവത്തിൽ ഇവനൊക്കെ ഏതെന്ന രീതിയിൽ നോക്കി. അന്നുച്ചവരെ ക്ലാസ് ഉണ്ടായിരുന്നുള്ളൂ, സുഹൈലിനു ആദ്യ ദിവസം തന്നെ ചടച്ചിരുന്നു….

സുഹൈൽ സ്വപ്നം കണ്ടത്തിൻ്റെ നേരെ ഒപ്പോസിറ്റായിരുന്നു അവൻ്റെ കോളേജ് ലൈഫ്. പിറ്റേന്ന് കോളജിൽ പോയപ്പോ ക്ലാസ്സിൽ ആകെ ഉണ്ടായിരുന്നത് അവനെയും കൂട്ടി അഞ്ച് ആൺകുട്ടികളും 20 പെൺകുട്ടികളും ഇനിയാരും വരില്ലെന്ന് നമിത മിസ്സ് പറഞ്ഞതും. സുഹൈൻ വല്ലാതായി.. അതിന് കാരണം ബാക്കി നാല് ആൺകുട്ടികളും അവൻ്റെ വൈബ് അല്ലായിരുന്നു… എല്ലാം പുസ്തക പുഴുക്കൾ. പെൺകുട്ടികളെ കാണാൻ കൊള്ളമെങ്കിലും എല്ലാം ജാഡ തെണ്ടികളാണ്. ഇന്നലത്തെ അവള്ന്മാരുടെ അപ്രോച്ച് കൊണ്ട് അവൻ അധികം അവരോട് അടുത്തില്ല.

ഇൻ്റർവെലിന് ബോർ അടിച്ചപ്പോൾ അവൻ ഒറ്റയ്ക്ക് പൊറത്തിറങ്ങി, ആദ്യ ദിവസത്തെ സീനിയേർസിൻ്റെ പെരുമാറ്റം അറിയാവുന്നത് കൊണ്ട് റാഗിങ്ങ് ഇല്ലെന്നവൻ വിശ്വസിച്ചു, കോളേജിൻ്റെ നടുമുറ്റത്തോടെ അലഞ്ഞു തിരിഞ്ഞ് നടന്നു..

ഡാ നീല ഷർട്ടെ ഒന്നിങ്ങു വാ..”” അര മതിലും ചാരി നിന്ന ഒരു കൂട്ടം സീനിയേഴ്സ് അവനെ വിളിച്ചു…

ആരെ എന്നെയാണോ….,”” അവൻ ചുറ്റും നോക്കി കൊണ്ട് ചോദിച്ചു..

നീയല്ലാതെ വേറെ നീലഷർട്ടിട്ട വേറെ ആരെങ്കിലുമുണ്ടേടാ ഇങ്ങ് വാടാ പുല്ലെ..”” ക്ഷുഭിതനായവൻ അവനെ കൈക്കാട്ടി വിളിച്ചു.

എന്താ ഏട്ടാ.. കാര്യം..”” ആദിത്യ മര്യാദയോടെ അവനവരോടായി തിരക്കി.

കാര്യമറിഞ്ഞാലെ നിനക്ക് വന്നൂടു..””

അല്ല, ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല പറഞ്ഞത്...””

നീ എന്ത് ഉദ്ദേശിച്ച് പറഞ്ഞാലും ഞങ്ങൾക്ക് ഒരു കോപ്പുമില്ല..””

💬 Comments

View all comments