0%

Chapter Title : വെള്ളിയാം കല്ല് 1 [Zoro]

Author : Zoro Read All Parts 19K

ഇനികെൻ്റെ ചങ്ങായി അജിനാസിനെ അറിയോ.”” അനിയൻ്റെ സ്വഭാവം നല്ലപോലെ അറിയാവുന്ന ആസിഫ് കര്യങ്ങൾ വേറെ രീതിയിൽ കൊണ്ട് പോയി.

ഏത്, ആ വണ്ടിക്കച്ചോടം ചെയ്യുന്ന ഇക്കയോ?””

യെസ് കറക്റ്റ്, ഓൻത്തന്നെ , ഓനോട് ഞാൻ പറയാം, നിൻ്റെ കയ്യിലുള്ള പൈസക്ക് നല്ല വണ്ടി അവൻ ഒപ്പിച്ചേരും,”” ആസിഫിൻ്റെ ഉറപിൻ്റെ പേരിൽ സുഹൈൽ തൽക്കാലത്തേക്ക് ഒന്ന് ക്ഷമിച്ചു.. സുഹൈലിന് ഒരു കുഴപ്പവുമില്ലെന്ന് ആസി ഉമ്മയെ വിളിച്ച് പറഞ്ഞു.

അത് കഴിഞ്ഞ്, കോളജ് തുറക്കുന്നതിന് ഒരാഴ്ച മുൻപ് അവന് വണ്ടി കിട്ടി, ബജാജിൻ്റെ പൾസർ 150. വെറും രണ്ടു കൊല്ലത്തെ പഴക്കം മാത്രമുള്ള ക്ലീൻ പീസ് ഐറ്റം. സുഹൈലിന് അത് പെരുത്തിഷ്ടമായി.

ഇന്നാണ് കോളേജിലെ സുഹൈലിൻറെ ആദ്യ ദിവസം. രാവിലെ തന്നെ എഴുന്നേറ്റ് ഫ്രഷായി ഉള്ളതിൽ മുന്തിയ കള്ളി ഷർട്ടും, ഒരു ജീൻസ് പാൻ്റ് എടുത്തിട്ട് അവൻ കോളേജിലേക്ക് വണ്ടി വിട്ടു.

MES college of Arts and Science നല്ല വലുപ്പത്തിൽ മതിലിൽ എഴുതിയ ബോർഡും നോക്കി വണ്ടി പാർക്കിങ്ങിൽ കൊണ്ട് നിത്തിയവൻ, അകത്തേക്ക് നടന്നു. അവനെപ്പോലെ കളർ ഡ്രസിട്ട പലരും അവിടെ വരുന്നുണ്ട്, യൂണിഫോം ധരിച്ച ഒരു കൂട്ടം സീനിയേഴ്സ് നവാഗതർക്ക് സ്വാഗതം എന്ന ബാനറും തൂക്കി പുതിയ പിള്ളേർക്ക് വെൽകം ഡ്രിങ്ക്സ് നൽകുന്നുണ്ടായിരുന്നു, സുഹൈലും അത് വാങ്ങി കുടിച്ചുകൊണ്ട് അവരോടവൻ്റെ ക്ലാസ്സ് എവിടെയാണെന്ന് ചോദിച്ചറിഞ്ഞു…

ആദ്യത്തെ ദിവസം ക്ലാസ്സിൽ ആകെ കുറച്ചുപേരെ ഉണ്ടായിരുന്നുള്ളൂ, ക്ലാസ് ടീച്ചർ നിമിത മാം സ്വയം പരിചയപ്പെടുത്തിയും മറ്റുള്ളവരെ പരിചയപ്പെടുത്താൻ ഓരോരുത്തരെ അടുത്തേക്ക് വിളിച്ചു.. പഠിക്കുന്നത് BA ഇംഗ്ലീഷ് ആയത് കൊണ്ട്

💬 Comments

View all comments