0%

Chapter Title : വെള്ളിയാം കല്ല് 1 [Zoro]

Author : Zoro Read All Parts 406

വെച്ച ആക്ടീവയും എടുത്ത് ആസിഫ് നേരെ മാർക്കറ്റിൽ എത്തി.. ആസിഫിന് അവിടെയാരെയും കാണുവാൻ സാധിച്ചില്ല… ഒരടി നടന്ന ലക്ഷണം അവിടെ കാണാനെല്ലാതെ വേറെയാരും അവിടെയില്ല….

ഇക്കാ ഇവിടെ ഇവിടെയെങ്കിൽ അടിപിടി നടന്നീനോ”” തൊട്ടടുത്തുള്ള മുറുക്കാൻ കടയിൽ ആസിഫ് വേഗം പോയി കാര്യം തിരക്കി…

രാവിലെ രണ്ട് ചെക്കന്മാർ മീനിൻ്റെ കച്ചോടത്തെ ചെല്ലി ഒരു കശപിശ ഉണ്ടായിരുന്നു….””

എന്നിട്ട് അവരവിടെ പോയിക്കാ..””

അവളെ ഗവ ഹോസ്പിറ്റൽ കൊണ്ട് പോയിട്ടുണ്ട്… നല്ല അടിയാണ് അടിച്ചത്…. ചോര വന്നു കാണും…”” ആസിഫിൻ്റെ ടെൻഷൻ കൂടി അവൻ നേരെ ഹോസ്പിറ്റലിൽ വിട്ടു… പുറത്ത് സുഹൈലിൻ്റെ കൂട്ടുക്കാരെ അവൻ കണാനിടയായി അവൻ അവരുടെ നേരെ തിരിഞ്ഞു …

ടാ സുഹൈലിന് എന്താണ് പറ്റിയത്… അവൻ എവിടെ…””

ഇക്കാ പേടിക്കണ്ട, അവനെരു കുഴപ്പവുമില്ല…. ആ വാർഡിൽ ഉണ്ട് പോയി നോക്കിക്കോ…”” അവരുടെ ഇടയിൽ നിന്നും ആസിഫ് വാർഡിൽ കയറി നോക്കി… കൈയ്ക്ക് കെട്ടും കൊണ്ട് ബെഡിൽ കിടക്കുകയാണ് സുഹൈൽ… തെള്ളയിൽ നാരങ്ങ കുത്തികയറ്റുന്നുണ്ടായിരുന്നു.

ഹായ് ആസിഇക്കാക്ക…. എന്തല്ലാ എപ്പോഴാ പോരേൽ വന്നത്…””

ഞാൻ വന്നതും പോയതും ഇയ്യ് അറിയുന്നുണ്ടോ… അതിനു വല്ലപ്പോഴും പോരക്ക് കേറണം…. ഇതെന്താ നിനക്ക് പറ്റിയത്….””

അതൊന്നുമല്ല ഇക്കാ…. ചെറിയ ഒരു അടി…. മറ്റവന്മാർ കേസ് കൊടുക്കുന്നതിനു മുൻപ് നമ്മള് കേസ് കൊടുക്കാനായി ഇവിടെ അഡ്മിറ്റ് ആയതാണ്…. ആകെ ചെറിയ ഒരു മുറിവെയുള്ളൂ പേടിക്കാനൊന്നുമില്ല….””

എന്നെക്കൊണ്ടൊന്നും പറയിപ്പികരുത്ത്… നീ എന്തിനാ അവരെ തല്ലാൻ പോയത്…”” സുഹൈലിൻ്റെ കൈ പരിശോധിക്കുകയാണ് ആസിഫ്…

ഇക്കാ ഒന്നും പറയണ്ട.. രാത്രി ഞാനും വിഷ്ണുവും ഉറക്കമുഴച്ച് ഇരിങ്ങാലി പുഴയിൽ നിന്നും കഷ്ടപ്പെട്ട് മീൻ പിടിച്ചത്…. രാവിലെ അത് വിൽകാൻ മാർക്കറ്റിൽ പോയപ്പോ… രണ്ട് ചേട്ടന്മാർ വന്നിട്ട് പറയാ ഇത് അവരുടെ ഏരിയ ആണ് അവിടെ മീൻ വിൽക്കണമെങ്കിൽ പൈസ കൊടുക്കണമെന്ന്… പറ്റില്ലെന്ന് പറഞ്ഞപ്പോ അവര് മീൻ മൊത്തം എടുത്തെറിഞ്ഞു… കഷ്ടപ്പെട്ട് പിടിച്ച മീനിനെ വലിച്ചെറിഞ്ഞാൽ ഞാൻ നോക്കി നിക്കണോ… കയ്യിലുണ്ടായിരുന്ന മീൻ കോട്ടയെടുത്ത് ഞാൻ മുന്നിലുള്ളയാളെ തല്ലി… അത് പിന്നെ ബഹളമായി വർത്താന്മായി അടിപിടിയായി ഇപ്പൊ ഇങ്ങനെയുമായി…. പക്ഷെ ഇക്ക നോക്കിക്കോ ഒന്നിനെയും ഞങൾ വെറുതേ വിടില്ല എല്ലാറ്റിനെയും നോട്ടമിട്ടിട്ടുണ്ട് നല്ല പണി കൊടുക്കും ആ ചേറ്റകൾക്ക്…””

നീ ഇനി ഒന്നിനും പോകണ്ട, നല്ല കുട്ടിയായി അടങ്ങി ഒതുങ്ങി വീട്ടിൽ നിന്നോളണം, നിന്നോട് കൂടിയാണ് വിഷ്ണു പറയുന്നത്…”” ആസിഫ് വിഷ്ണുവിനെ തറപ്പിച്ച് നോക്കി

💬 Comments

View all comments