Chapter Title : വെള്ളിയാം കല്ല് 4 [Zoro]
നല്ല ഒന്നാന്തരം വീടെന്നെ ഉണ്ടാക്കി വച്ചേ….. ഹെയ്…. തറവാടിൻ്റെ മുകളിൽ മൂന്ന് മുറിയും താഴെ രണ്ട് മുറിയും പണ്ടേ പണിയിപ്പിച്ചിരുന്നു…. ഞാൻ മിക്കപ്പോഴും മുകളിലാ കിടക്കാറ്…
ന്നിട്ട് പറഞ്ഞേ കേക്കട്ടെ പുതിയ കോളജിൻ്റെ വിശേഷം…. “””” മുകളിലത്തെ ബാൽകണിയുടെ കൈവരിയിൽ പിടിച്ച് നീല നിലാവിനെ നോക്കി നിൽക്കുമ്പോഴാണ് സുഹ്റ എന്നോട് ഇന്നത്തെ വിശേഷം ചോദിച്ചത്……
എനിക്ക് എൻ്റെ പെങ്ങളോട് പറയാൻ പറ്റുന്ന കാര്യാണോ സംഭവിച്ചത്…. ഏയ് ചുമ്മാ പറഞ്ഞൊടുത്ത് ഇവൾടെ കൂടി അടിവാങ്ങണ്ട…..
സുഹറ ഇപ്പൊ ബികോം ഫൈനൽ ഇയർ ആണ്…. ഞാൻ പ്ലസ് ടൂ പൊട്ടി ത്രീജിയായി നാട് ചുറ്റുമ്പോ ഇവള് പഠിച്ച് കേറുവായിരുന്നു…… അതിൻെറാരു ഹുങ്ക് പെണ്ണിനിപ്പോഴും എന്നോടുണ്ട്….
ഹോ… നമ്മളൊക്കെ ലോക്കൽ കോളേജിൽ… ഒക്കെ സാധാ പോലെ തന്നെ… അവിടെയൊക്കെ എന്ത് നടക്കാനാ…”***…..
ഏയ് അങ്ങനെ പറയാതെ… ഇക്കാക്ക ഒന്നും കാണാണ്ട് കോളേജിൽ ചെരൂലാണെനിക്കറിഞ്ഞൂടെ…. “””” ഒരു ചിണുങ്ങലോടെ സുഹ്റ തണുത്ത് കാറ്റിൽ എന്നോട് ഒട്ടി നിന്നു….
ഓ അതാണോ നീ ഉദേശിച്ചെ…. ഞാൻ ഇതുവരെ യിത് വേറാരോടും പറഞ്ഞിട്ടില്ല … നീയായോണ്ട് മാത്രം പറയാ…. നമ്മളെ ഹസ്സനിക്കഇല്ലേ… നിൻ്റെ ആയിഷൻ്റെ ഉപ്പ…””” അവളോട് ഒരു രഹസ്യം പോലെ ഞാൻ അൽപം ശബ്ദം താഴ്ത്തി പറഞ്ഞൂ തുടങ്ങി…
ആ മൂപ്പര്….””””. ഒരു കാര്യഭാവത്തോടെ അവൾ എൻ്റെ വായിൽ നിന്ന് വരുന്നത് നോക്കി നിന്നതും..
ഹേയ്… ഞാനൊന്ന് പറയട്ടഡി ശവമെ…. “”” അപ്പോത്തന്നെ അവൾടെ കൈകിട്ട് ഒരു നുള്ളും കൊടുത്തു……
ഹസ്സനിക്ക എനിക്കൊരു വിസ ഒപ്പിച്ചേരൂണ് പറഞ്ഞിക്ക്…. അതിന് മൂപ്പർ പറഞ്ഞ കണ്ടീഷനാണീ ഡിഗ്രി….
💬 Comments
View all comments