Chapter Title : വെള്ളിയാം കല്ല് 4 [Zoro]
വല്ലിക്ക, അതിൻ്റെ താഴെ എൻ്റെ പ്രൊഡ്യൂസർ മാഡം, അതിൻ്റെ താഴെ ഒരു പെണ്ണാണ് എൻ്റെ ചെറിയുമ്മ… ഞാൻ ജനിക്കുന്നതിനു പണ്ടേക്ക് മുന്നേ ഏതോ അന്യ ജാതിക്കാരനോട് ഒളിച്ചോടി പോയെന്നാണ് കെട്ട് കേൾവി… അന്നെന്നെ തറവാട്ടിൽ നിന്നും പാടെ പിഴുതെറിഞ്ഞതാണ് ആ ബന്ധം വല്യുപ്പ……. ശേഷം ന്തിനു പറയുന്നു ഇന്ന് പോലും ഒരു ഫോട്ടോയോ ഡ്രസോ ഈ വീട്ടില്ലില്ല… അന്ന് കിടപ്പിലായതായിരുന്നു എൻ്റെ വല്യുമ്മ നാലഞ്ച് കൊല്ലം കൊണ്ട് അതേ കിടപ്പിൽ മൂപ്പത്തി പോയി… അതോടെ വീറും വാശിയുമായി നടന്ന വല്യുപ്പ സൈഡായി…. പിന്നങ്ങോട്ട് കുടുബ സ്വത്ത് നോക്കി നടത്തിയത് എൻ്റെ ഡയറക്ട് സാറും ബല്ലിക്കയുമാണ്…. അതാണ് ഈ മരമില്ലും പിന്നെ ടൗണിലുള്ള മൂന്നു മുറി പീഡികയും അഞ്ചേക്കർ തെങ്ങും പറമ്പും പിന്നെ ഒരേക്കറിലുള്ള ഈ വീടും പറമ്പും…..
ചുരുക്കി പറഞ്ഞാ ഞാനും ഇവളും ഒഴിച്ച് ബാക്കി എല്ലാവരും റിച്ചാണ്…..
വല്യുമ്മ പോയി പുറകെ 2 കൊല്ലം കൊണ്ട് വല്യുപ്പയും പോയി….. Rip…. Poor Love birds….
ഇവരുടെ ഇടയിൽ അവസാനം ഉള്ളതാണ് നേരത്തേ ഉമ്മറ പടിയിൽ ഇരുന്ന് ഫോണുമായി കുളിര് കൊണ്ട ചെറിയിക്ക…..
കാണാൻ ചെറുപ്പാണെന്നെ ഉള്ളൂ… തന്തയായിക്ക്…. കുറച്ച് കാലം മുന്നേ വരെ പെണ്ണും പിടക്കോഴിയും വേണ്ടെന്ന് പറഞ്ഞു നടന്ന മനുഷ്യുന്നാ ഇന്നീ പഞ്ചാര അടിക്കുന്നതെന്ന് ആലോയിച്ച് നോക്കിയെ… ഓർകുമ്പോ തന്നെ അമ്മിക്കല്ലിൽ അടിച്ച് കൊല്ലാൻ തോന്നും… പറഞ്ഞ വാക്കിന് പട്ടി രോമത്തിൻ്റെ വെല വേണം….
ഹാ…. ഈ പ്രണയമിങ്ങനയാ അത് പട്ടിയെ പൂചയാക്കും… സമ്പന്നരെ ദരിദ്രരാക്കും, സന്തോഷത്തെ കരച്ചില്ലാകും…..
നാല് മക്കൾക്കും കൂടി കാർന്നൊര്
💬 Comments
View all comments