Chapter Title : വെള്ളിയാം കല്ല് 4 [Zoro]
അതിൻ്റൊരു ഇതെ….
💚💚💚💚💚…
യെടാ…. നമ്മളിന്ന് പോവാത്തതോണ്ട് അവന്മാര് നമ്മളെ ഭീരുക്കളായി കണക്കാകോ?????…. “”””” വിഷ്ണുവിൻ്റെ ബൈകിൻ്റെ പിറകിൽ കയറിയ എന്നോടായി വണ്ടി മുന്നോട്ട് എടുത്തുകൊണ്ടവൻ കോളജിലെ അവസ്ഥയെ കുറിച്ച് ഒരു ആഘുലതയോടെ ചോദിച്ചു …
അവന്മാര് എന്ത് മൈര് വിചാരിച്ചാലും നിനക്കെന്താ…. അവൻ്റെന്നും തന്തയുടെ ചിലവിലൊന്നുമല്ലോ മ്മള് കഴിയുന്നെ…. ഹേ!!!!!!“”””” അവൻ്റെ പറച്ചലിൽ ചൊറിഞ്ഞു വന്നതും ഞാനവനോടായി കലിപ്പായി ….
എൻറെ മൂഡ് മാറുമെന്ന് മനസിലായൊണ്ട് വിഷ്ണു പിന്നെ ഒന്നും തിരിച്ച് പറഞ്ഞില്ല….. രാഗിൻറെ വീടെത്തുവോളം വേറെന്തെക്കെയോ ചിന്തിച്ച് കൂടി അവനങ്ങനെ ഇരുന്നു ഓട്ടി…
ആർടെ കാലിൻ്റിടയിൽ പോയി കിടാക്കുവായിരുന്നടാ മലരന്മാരെ ഇത്രേം നേരം…?????””””””
രാഗിൻ്റെ വീട്ടിൽ ചെന്നതും അവൻ്റെ സ്വീകരണം ഇങ്ങനെയായിരുന്നു…… അതിന് ഞാൻ വിഷ്ണുവിനെ പെടുത്തിയതും പിന്നെ രാഗും അവനുമായി ബാക്കി സമ്പർക്കം…..
ഞാനതിനൊന്നും തല കൊടുക്കാതെ അവൻ്റെ വീട് ചുറ്റി കാണുകയായിരുന്നു… രണ്ടു നില വീടാണ്… താഴെ രണ്ടു റൂമും നല്ല വീതിയേറിയ ഹാളും അടുക്കളയും അറ്റാച്ച്ഡ് ബാത്ത്റൂമുകളും… മുകളിൽ ഒരു സ്റ്റോറേജ് മുറി മാത്രം… അവിടെ ഈ വീടിൻ്റെ ഓണറുടെ സാധങ്ങളാണെന്നാണ് അവൻ പറഞ്ഞത്…
അത് കഴിഞ്ഞാ പിന്നെ മുകളിൽ മുറി യില്ല… ഒരു ഡോറാണ് അതിലൂടെ പ്രവേശിച്ചാൽ ഈ വീടിൻ്റെ വാർപ്പിൽ എത്താം അവിടുന്ന് നോക്കിയാൽ മെയിൻ റോഡ് കാണാം…ദൂരെ പാടവരമ്പത്തോടെ അടുത്തുള്ള കാലിയായ രണ്ടു ഗോൾ പോസ്റ്റും… അതിനപ്പുറം റെയിൽവെ ട്രാകും…. പിന്നെ ഇവിടെ അടുത്തൊന്നും മറ്റു വീടുകളുമില്ലാ… പുറകിലാണേ വലിയ കുന്നും……
വാർപ്പിന് മുകളിലായി ഷീറ്റ് അടിച്ചിട്ടുണ്ട്.. അതിൻ്റെ കമ്പികളെ കയറ് കൊണ്ട് കണ്ടിച്ച് അലക്കിയ
💬 Comments
View all comments