0%

Chapter Title : വെള്ളിയാം കല്ല് 4 [Zoro]

Author : Zoro Read All Parts 12.4K

സംശയത്തിൽ ഇല ഒന്നൂടി ഉയർത്തി നോക്കി….

ഏയ് നിക്ക് മാറിയിട്ടില്ലെന്നെ… ഇതസ്സൽ വാഴയില തന്നെ…. പിന്നെന്താവൻ പറീണത്…

അയിൻ്റെ ലിംഗ നിർണ്ണയം നടത്താണ്ട്… കഴുക്കി വെക്ക്‌ടാ ത്…… “”” എന്നും ചീറിയിട്ട് ഒരെറ്റ പോക്കായിരുന്നവൻ….

അവന് പിന്നാലെ ചെന്ന് ഇലയും കഴുകി…. അവൻ തന്ന ചൂലും മൊപ്പും കൊണ്ട് ഡൈനിങ് ഹാൾ വൃത്തിയാക്കുമ്പേയെക്കും.. ഞാനും വിഷ്ണുവും ഒരു പരുവമായിട്ടുണ്ടായിരുന്നു…

ഇതിലും ഭേദം വീട്ടി ഇരിക്കായിരുന്നെന്ന് എനിയ്ക്ക് തോന്നാതിരുന്നില്ല…..

ഒന്ന് ഊര നീരി നിവർത്തി സോഫയുടെ സോപാനത്തിൽ അലിഞ്ഞ് ചേർന്നപ്പോഴേക്കും രാഗേഷ് ചൂടുള്ള വട്ടയുമായി അവിടേക്ക് വന്നു….

ഡാ…. അവിടെ വേറെ ഐറ്റംസും ഉണ്ട് അത്തൂടി എടുത്തോണ്ട് വാ…. “””” ചെമ്പ് അവിടെ വച്ചിട്ട് സുപ്ര നിലത്ത് വിരിക്കുന്നിടെ രാഗേഷ് ഞങ്ങളെ നോക്കി കൽപ്പിക്കുകയായിരുന്നു….

തിന്നുന്ന കാര്യായേണ്ട് ഒട്ടും വിട്ടുകൊടുത്തില്ല പെട്ടെന്ന് തന്നെ ഞാനും വിഷ്ണുവും സാധങ്ങൾ നിരത്തുവാൻ വീണ്ടും പോരാട്ടം നടത്തി…..

എല്ലാം സെറ്റ് ആക്കി… ബാക്കിയുള്ള ഐറ്റംസും അവിടെ നിരന്നപ്പോഴേക്കും സംഭവം കളറായി….

സുപ്രക്ക് മേലെ വാഴൻ്റില നറുകെ കീറിയത് നിർത്തി അതിലേക്ക് വട്ട ഒറ്റയടിക്ക് കമൈത്തുകയാണ് രാഗേഷ് ചെയ്തത്… അവൻ്റെ ചെയ്തികൾ കണ്ട് ഒരു നിമിഷം അന്തംവിട്ട ഞാൻ അയിൻ്റെ മണം കേട്ടതും…. ഹൂ….. കോരിത്തെരിച്ചോയി…..

പിന്നെ ഒട്ടും വിട്ടുകൊടുത്തില്ല ഞാനും വിഷ്ണുവും അതിലേയ്ക്ക് കമഴ്ന്നു വീണു….. മാട്ട തീറ്റ …….. അവസാനം ഇല നാക്കിൽ തടഞ്ഞപ്പോഴാണ് ഞാൻ നിർത്തിയത്….

ഉണ്ടാകാൻ അറിയാവന്നൊരുണ്ടാകിയാൽ എല്ലാം പൊളിയാണ്……

കഴിച്ച ഫുഡിൻ്റെ ബലത്തിലാണോ അതോ ഇരുന്ന സോഫയുടെ ചുകത്തിലാണോണ് അറിയാപ്പാടില്ല… ഒന്ന്ന് കണ്ണ് അടച്ചതും ഞാൻ അവിടെ

💬 Comments

View all comments