0%

Chapter Title : വെള്ളിയാം കല്ല് 4 [Zoro]

Author : Zoro Read All Parts 12.4K

തന്നെ മയങ്ങി….. പിന്നെ കണ്ണ് തുറന്നപ്പോ കാണുന്നത് ഫുൾ പുകയും പല വർണങ്ങളിലുള്ള ബൾബുകളുമായിരുന്നു…..

ഏ!!! ഇതെവിടയാ….. ഞാനിന്നലെ ഏത് പള്ളിപെരുന്നാൾ കൂടാനാവോ വന്നെ…. “”” ഉറങ്ങാൻ പാടില്ലാത്ത സമയത്ത് ഉറങ്ങിത് കൊണ്ടാവാം കുറച് നേരം കഴിഞ്ഞു എണീറ്റതും കണ്ണും ബോധവും പിടിക്കാൻ കുറെ നേരമെടുത്തത്….

എനിക്കാണെ നേരവും ലോകവും ഒന്നും മനസ്സിലായുമില്ലെന്നെ…. ബോധം പതിയെ തിരികെ വന്നതും ഞാൻ കാണുന്നത്..

രാഗേഷും വിഷ്ണുവും കൂടി ദുൻഹിലോ ചുരുട്ടോ അങ്ങാറ്റേ വലിച്ച് കേറ്റുവാണ്…. കുറച്ച് വിലകൂടിയ പഫ് വലിക്കാൻ കിട്ടിയതും വിഷ്ണു രാഗിനെ വാനോളം പുകഴ്ത്തി പറയുന്നത് എനിക് അടഞ്ഞ വോളിയത്തിൽ നല്ലപോലെ കേൾക്കാം……

വിഷ്ണുവിനെ കണ്ടപ്പോ എനിക്ക് സഹതാപം തോന്നുന്നു… ഒരേ ടൈം ഒരാളുടെ നല്ലതും ചീത്തയും പറയാൻ അവനെ കഴിച്ചേ വേറാരളുള്ളു….

….. നേർത്തെ വരെ അവൻ്റെ കുറ്റവും പറഞ്ഞ് നടന്നവനാ.. ഇപ്പൊ നോക്കിയേ…… ഉടുമ്പിനെ പോലെ ഒറ്റിയിരിക്കുന്നെ….

ഡാ മൊയന്തെ നീ രാത്രി നാടിനെ രക്ഷിക്കാൻ വല്ലതും പോണുണ്ടോ????….”””” വട്ടത്തിൽ പുകയും വളിയും വിട്ടിരുന്ന വിഷ്ണു പെടുന്നനെ എഴുന്നേറ്റ എന്നെ നോക്കി കെർവിച്ചതും….

ആന്താ മൈരെ അങ്ങനൊരു ടാക്ക്…..”””””…..

പിന്നെയെ ചോയ്ക്കാതെ…. ഞമഞ്ഞിയ കൈപ്പോലും കഴുക്കാതെ വെട്ടിയിട്ട ബായ തണ്ട് പോലെ… നേരേം ബോധോമില്ലാണ്ട്… കിടന്നുറങ്ങിയവനോട് പിന്നെ ഇവനെന്താ ചോദിക്കണ്ടെ….””””” വിഷ്ണുവിന് സപ്പോർട്ടായി രാഗും ഒപ്പം കൂടിയപ്പോ….

ഹൊ… ഇപ്പൊ വന്നവനും നിന്നവനും ഒന്നായപ്പോ ഒരു കാര്യംഉറപ്പായി…. അപ്പൊ ഇനിയിവാൻമാരുടെ ചെണ്ട ഞാൻ തന്നെ…..

ഹൊ പിന്നെ….. ഭക്ഷണത്തിൽ ഉറക്ക് ഗുളിക തന്നതും പോര ഇപ്പൊ ഞാൻ ഉറങ്ങിയതാണോ കുഴപ്പം….”””” വേറെന്നും പറയാന്നിലാത്തോണ്ട്

💬 Comments

View all comments