Chapter Title : വെള്ളിയാം കല്ല് 4 [Zoro]
മക്കൾ രണ്ടും കൊറച്ചീസം ഒരു ഏടാകൂടത്തിനും പോവാണ്ട് നിക്ക്…. ഇപ്പൊ യുള്ള അവരുടെ ബിഹേവിയർ അന്നേരം കുറച് തണുക്കും… അതുവരെക്കും എൻ്റെ മക്കള് അവരുടെ സോഫ് കോർണർ ഒന്ന് പിടിച്ച് പറ്റാൻ മാക്സിമം ശ്രമിക്കാ… എന്നിട്ട് ഉണ്ടാക്കാം കോംപ്രമൈസും….. മാങ്ങാണ്ടിയുമെക്കെ..”””*
രാഗ് കാര്യങ്ങൾ വിവരിച്ചതും ഞങൾ അവൻ പറഞ്ഞത് മൊത്തം കേട്ടിട്ടും ഒരക്ഷരം മറുത്ത് പറയാതെ അങ്ങട് വിഴുങ്ങി…
പിന്നെ വേറൊരു കാര്യം നമ്മളും മറ്റവന്മാറും തമ്മിലുള്ള പ്രശ്നം അന്നതോടെ തീർന്നു… തീർണൂണു പറഞ്ഞാ കഴിഞ്ഞുന്നാണ് അതിൻ്റെ അർഥം ട്ടാ…… …ങ്ങേ….. ഇനി….. ഇനി അതിൻ്റെ വേരും വിത്തും നോക്കി രണ്ടും അങ്ങോട്ട് പോകേണ്ട …കേട്ടോ!!!!!. പോകേണ്ടെന്ന് പറഞ്ഞ പോകണ്ട അത്രതന്നെ…. ഇനി അവര് ഇങ്ങോട്ട് വന്നാലും നമ്മള് മൈൻഡ് ആകണ്ട… കുറച്ച് നേരം കുരച്ചിട്ട് അവര് അവർടെ വഴിക്ക് പൊയ്ക്കോളും…മ്മ്ഹ്… ‘’’’ ന്നാ ഞാൻ പറഞ്ഞു വന്നത് എന്താ ന്നു വച്ചാ… ഇല വന്ന് മുള്ളില് വീണാലും മുള്ള് വന്ന് എവിടെ വീണാലും നമ്മുക്കാ കേട്…. അവര് ഇവിടെ എന്ത് കാട്ടിയാലും ആരുമവരെ എതിർത്ത് പറയൂല… അതോപോലല്ല മ്മള്…. മനസിലായാ സാറന്മാരെ…””” അലസതയേടെയും കാര്യമായും രാഗ് ഞങ്ങളോടായി പറഞ്ഞതും
അതിനും ഞങൾ രണ്ടും തല കിലുക്കി സമ്മദം മൂളി….
അല്ല രാഗു… വേറൊരു പ്രശ്നം ഉണ്ട്…”””” എല്ലാം പറഞ്ഞു ഒത്ത് തീർപ്പാകിയിട്ടും വിഷ്ണു വീണ്ടും പുതിയ വള്ളി ഒപ്പിച്ചോനുള്ള ഈർഷയിൽ രാഗ് അവനെ നോക്കി….
ഇനിയും എന്ത് മൈരാ നിനക്കൊക്കെ പറയാനുള്ളത്…””””
നീ ചൂടാവല്ലേ… എടാ നാളത്തെ ഫ്രെഷേസ് ഡേയ്ക്ക് ഞങ്ങളെ രണ്ടിനെയും കണ്ടുപ്പോകരുതെന്നാ അവര്ടെ ഓഡർ…””” വിഷ്ണു രാഗിനോട് ക്ലാസിലത്തെ കാര്യം അവതരിപ്പിച്ചതും രാഗ് അരിശത്തോടെ അവനെ നോക്കി…
ഇതെപ്പോ…”””
നേർത്തെ ക്ലാസ്സിൽ വച്ച് മറ്റേ നീണ്ട മുടിക്കാരനില്ലെ…. ന്താ അവൻ്റെ പേര്…. ആ…. ബാലു… അവനാ പറഞ്ഞേ…””” ഞാൻ ആളെ മനസിലാകുവിധം പറഞ്ഞതും..
ഓഹോ… അപ്പൊ അവിടെ അങ്ങെനെയൊരു സംഭവെക്കെ നടന്നോ…. മുഹം…. എന്നാ ഒരു കാര്യഞ്ചെയ്യാ… നാളെ നിങ്ങള് രണ്ടും എൻ്റെ വീട്ടി പോര് നമുക്കവിടെ കൂടാം…. ഇവിടുത്തെ ഒണക്ക പ്രോഗാർമിനിക്കാൾ വൈബ്
💬 Comments
View all comments