Chapter Title : വെള്ളിയാം കല്ല് 4 [Zoro]
വേണ്ടി കൊണ്ടുവന്നതല്ലേ….. “””””
വെളളം പകുതി പുറത്തും ബാക്കി മുറ്റത്തേക്കും ഒഴിച്ച്
ഓ ങ്ങനെ… തൽക്കാലം ഇയാളിപ്പോ വെള്ളം കൂചണ്ട…. കുറെ നേരായി ഒലിപ്പിക്കല്ലെ ഇനി അത് വച്ച് അഡ്ജസ്റ് ചെയ്യ്…. “””” ബാക്കിവന്ന വെള്ളം മുറ്റത്തേക്ക് ഒഴിച്ച് കളഞ്ഞ് കാലി ഗ്ലാസ് ഉമ്മറ പടിയിൽ വച്ച്.. ഞാൻ സുഹറയുടെ കൈയും പിടിച്ച് വല്യമ്മായീന്നും പറഞ്ഞു അടുക്കളയിലോട്ട് മിസൈലിട്ട മാതിരി പോകുവായിരുന്നു….
ഇനി ചൊറിയാൻ തോന്നരുത് ചെറ്റക്ക്….. ആ ഫോണിലുളള പെണ്ണോട് ആളാവാൻ നോക്കുവാ പന്നി …
എന്നാലും ഇക്കെന്ത് ചെയ്ത്താ ചെയ്തെ … ഇത് ഒത്തിരി കൂടിപ്പോയി….”””” അടുക്കളയിൽ നടക്കവേ സുഹറ അവളുടെ സങ്കടം ന്നോട് പറഞ്ഞു….
ചുമാതല്ലല്ലോ നിക്കിട്ട് ണ്ടാക്കാൻ നിന്നിട്ടല്ലേ…… ഞ്ഞാനാരെയും ചുമ്മാ ഉപദ്രവിക്കാറില്ല…. എല്ലാ ഇതാരോടാ ഞാന് പറയണെ…. ഈ യിടയായി നിനക്കും കുറച്ച് കൂടുന്നുണ്ട്…. നിനക്കിട്ട് ശരിക്ക് ഞാൻ തരണുണ്ട്… മ്മ…. നോക്കി ഇരുന്നോ”””””… അവക്കെതിരെ ഞാനും ഒട്ടും വിട്ടുകൊടുത്തില്ല
എന്നാലും പാവം ദാഹിച്ചോണ്ടാവില്ലേ….”””””
എന്നാ നീ കൊണ്ടേയി പോയി കൊടുക്കടി ഒരു ചെമ്പ് നെർച്ച് ബെള്ളം…. പിന്നെ തിരിച്ച് മ്പരുമ്പോ ഇൻ്റെയും നിൻ്റെ ആശിയുടെയും കാര്യം ഞാൻ എല്ലാരോടും പറഞ്ഞുണ്ടാവും…. “”””
പടച്ചോനേ ചതിക്കല്ലേ സുഹൈൽക്കാ… ഉപ്പ അറിഞ്ഞാൽ….ന്നെ കൊന്നാളിയും…. ഇമ്മാള് തന്നെ ഒരുകൂട്ടർ കാണാൻ വന്നിട്ട് അയാളോട് ഇഷ്ടെല്ലാണ് പറയാൻ ഞാൻ പെട്ട പാട്…. “””” ആദിയോടെയും പേടിയോടെയും എൻ്റെ കയ്യിൽ മുറുകെ പിടിച്ചോണ്ട് സുഹറ വേവലാതി പെട്ടു
ഇങ്ങനെ നിന്നുരുക്കാതെ നീ അവനോടു വന്ന് പെണ്ണ് ചോദിക്കാൻ പറടി…. “””
അയിനാ പൊട്ട ആശിക്കാ നാട്ടില് വരേണ്ടെ…. ഞാൻ പറഞ്ഞു പറഞ്ഞു മടുത്തു….. “”””” മുഖത്തെ സങ്കടവും സന്തോഷവും ദേഷ്യവും കൂടിയ മിംഗിൾ എക്സ്പ്രഷൻ വച്ചാണ് കൊച്ച് അവനെ കുറിച്ച് കെറുവിക്കുന്നത്….
അങ്ങെനാണെ ഓനോട് നിക്കാഹ് കഴിക്കാൻ വേരാള നോക്കാൻ പറ…. “””” അതോടെ പെണ്ണിൻ്റെ മുഖം ആകെ വല്ലാതായി….
ഇഞ്ച് ടെൻഷൻ അടിക്കണ്ട… ഞാൻ ഉള്ളോടുത്തോളും കാലം.. നിന്നെ ഒരു കൊന്തനും വന്നു കൊണ്ടുപോവില്ല…. നീ എന്താണോ ആഗ്രഹിച്ചത് അത് തന്നെ ഈ സുഹൈക്കാ നടത്തിയിരിക്കും….
💬 Comments
View all comments