0%

Chapter Title : വെള്ളിയാം കല്ല് 4 [Zoro]

Author : Zoro Read All Parts 501

“””

കവിളിൽ തലോടി അവളെ ആശ്വസിപ്പിച്ച് ഞങൾ ഹാളിലേക്ക് നടന്നു…

ആഹാ… നീയിങ് എത്തിയോ…. ഞാൻ കരുതി 9 കഴിഞ്ഞപ്പോ ഇന്ന് കാണില്ലെന്ന്….. “” ഡൈനിങ് റൂമിൽ നിന്നും വാഷ്‌റൂമിലെക്ക് വരുവായിരുന്ന ബല്ലിക്ക ( സുഹറയുടെ പിതാവ്) എന്നോട് ചോദിച്ചു….

നാട്ടിലെ പ്രമാണിയും പ്രതാപിയുമായ എൻ്റെ ഡയറക്ടർ സാറിന് സ്വന്തമായി ഒന്ന് രണ്ട് മില്ലുണ്ടെ… മര മില്ലേ… അതിൻെറാരു അഹങ്കാരം കേളവനുണ്ട്…. അതോണ്ട് മൂപ്പർ ഇടയ്ക്കിടെ അതുമായി ബന്ധപ്പെട്ട് എങ്ങാണ്ടൊക്കെ പോക്കുണ്ട്…. ആ ദിവങ്ങളിൽ ഞാൻ വീട്ടിൽ ഉണ്ടാവും ബാക്കി ദീസം ഈടെയാവും എൻ്റെ പൊറുതി…

അയാള് വീട്ടിലുള്ള ദിവസം എൻ്റെ വരവ് ഇവിടെ സ്ഥിരമായതിനാലാണ് മൂപ്പര് ഇപ്പൊ ചോദിക്കാൻ ഉള്ള കാരണം…

അതിന് ഞാൻ ചിരിച്ചെന്നെല്ലാതെ മറുത്തൊന്നും പറയാതെ തന്നെ അടുക്കളയിൽ കയറി… വേർതെ മ്മളെ തൊള്ളക്ക് പണിയുണ്ടാകണ്ടല്ലോ….

തറവാട്ടിലെ അടുക്കള രണ്ടു സെറ്റ് അപ്പ് പരിപാടിയാ… ഗ്യാസ് അടുപ്പു ഉള്ളിലും പുക അടുപ്പും ഗ്യാസിൻ്റെ കണക്ഷനും പുറത്തും… പിന്നെ അടുക്കളോട് ചേർന്ന് സ്റ്റോറേജ് റൂമും സെൽഫുകളും … വീട്ടിൽ ഏതേലും ഫങ്ഷൻ എല്ലാരും ഒത്ത് കൂടുമ്പോ സ്റ്റോറേജ് റൂം വർക്ക് റൂമായി മാറും….

അവിടുന്ന് മെല്ലെ ഒച്ച ഉണ്ടാക്കാതെ പമ്മി പമ്മി കിച്ചനിലോട്ട് നടന്നു… ഗ്യാസ് അടുപ്പിൽ ചപ്പാത്തി ചുടുകയായിരുന്ന അമ്മായിയുടെ പുറകിൽ നിന്നും പെട്ടന്ന് അവരുടെ കണ്ണുപൊത്തി പിടിച്ചു….. മൂപത്തിയെ ഒന്ന് പേടിപ്പികാനാണ് മ്മളെ മൂഞ്ചന്ന പ്ലാന്…..

ആഹാ കള്ളൻ വന്നോ…””””… എൻ്റെ സാമീപ്യം എളുപ്പം മനസ്സിലാക്കി അമ്മായി എന്നെ തിരിച്ച് വലിച്ച് അമ്മയീഡെ നേരെ നിർത്തി…..

മൂപത്തിക്ക് എന്നെ വല്യ കാര്യാ…. ഒരാൻകുട്ടി ഇല്ലാത്തതിൻ്റെ വിഷമം കൂടി അതിലുണ്ടെ…..

വരാതെ പിന്നെ… എൻ്റെയീ ചുന്ദരി കുട്ടി എനിക്ക് വേണ്ടി ഇന്ന് ബീഫും ചപ്പാത്തിയും ഉണ്ടാകുമെന്ന് എനിക്കറിയില്ലെ…. “”” അമ്മായിയെ കൊഞ്ചിച്ച് കൊണ്ട് അവരുടെ രണ്ടു കവിളിലും നുള്ളി ചുവപ്പിച്ചു….

ഇതെല്ലാം നോക്കിക്കൊണ്ട് സുഹറ അടുക്കള സ്റ്റാൻഡിൽ ചെറു ചിരിയോടെ നില്പുണ്ടായിരുന്നു…

പോടാ പോടാ…. എന്നെ കാളിയാക്കാതെ…. ദാ ഇത് മുഴുവൻ കഴിക്ക് ഇയ്യ്…””” ഒരു പ്ലേറ്റ് നിറയെ കറിയും ചപ്പാത്തിയും എൻ്റെ നേരെനീട്ടി

💬 Comments

View all comments