Chapter Title : വെള്ളിയാം കല്ല് 4 [Zoro]
നിൻ്റെയിൽ എന്തേലും വഴിയുണ്ടോ തീന് സ്കൂട്ടാവാൻ????.... ഞാൻ ലെവൻ ഇപ്പൊ നല്ല കിടുക്കാച്ചി ഐഡിയ പറയുമെന്ന പ്രതീക്ഷയിൽ വിഷ്ണുവിനെ ആത്മപ്രഭയോടെ നോക്കിയിരുന്നു…
ഏ….. എന്താ…. “””
എടാ പൊട്ടാ…. ഇതീണൂരി പോവാൻ വല്ല വഴിയുണ്ടോന്ന്..????””””
അപ്പൊ നീ തുവരെന്നും കണ്ടുവച്ചില്ലേ….. ഞാൻ കരുതി നീ വല്ല വേലയും കണ്ടുക്കാണ്ടുമെന്ന്…”” വിഷ്ണു എന്നെ നോക്കി ഇളിച്ചോണ്ട് പറഞ്ഞതും…. എനിക്കങ്ങ് പിരിഞ്ഞു കേറി….
നിൻ്റെ അച്ഛൻ്റെ പറി…. എടാ… മണാക്കുണാപ്പാ…. എപ്പോഴുമേപ്പോഴും ഐഡിയ പറഞ്ഞേരാൻ എൻ്റെ തലക്കുളളിൽ തെന്നാലി രാമന്നെനുമില്ല…. നീയിവിടെ കുറെ നേരയല്ലോ തല ചൊറിഞ്ഞു കിലുത്തുന്ന് നിനക്കെന്തെങ്കിലും കിട്ടിയോ…”””” കെറുവേടെ ഞാനവനോട് ചോദിച്ചു…
ഏയ്…. എനിക്കെന്ത് കിട്ടാൻ…. “”””
ആ പസ്റ്റ്….. നല്ലാള്ളോടിയാ ഞാൻ ചോയിച്ചെ… നിങ്ങൾക്കറിയോ പണ്ട് എൽപി സ്കൂളിൽ പഠിക്കുന്ന ടൈമില്… ഒരു 90’s ലെ വസന്തം … അ ടൈമില് കൊഴിഞ്ഞു പോയ പല്ല് രാത്രി കിടക്കാൻ നേരത്ത് തലയണയുടെ അടിയിൽ വച്ചാ പിറ്റേന്ന് രാവിലെയാവുമ്പോഴേക്കും പല്ലിന് പകരം അവിടെ സ്വർണ നാണയം ണ്ടാവും…ന്ന കിംവതി സ്കൂളിലാകമാനം പരന്നിരുന്നു…. ഇതൊക്കെ ആര് പടച്ച് വിടുന്നോ ആവോ…..
ന്നിട്ടീ പ്രാന്തൻ തും കണ്ണുംപൂട്ടി നമ്പീട്ട് രാത്രി ആരും കാണാതെ വൻ്റെ അച്ഛമ്മേടെ പത്തെണ്ണം വീതമുള്ള ഒരു ജോഡി വെപ്പ് പല്ല്.. ആ പാവം തള്ള കിടകുമ്പോറിട്ട് വക്കാറുള്ള ജാറിൽ നിന്നടിച്ച് മാറ്റി….. ന്നിട്ടത് ഒരു ഡോക്ടർ മരുന്ന് ചീട്ടിൽ കുറിച്ചിട്ട പോലെ നേരവും കാലവും നോക്കി ഈ വളിയനത് അവൻ്റെ തലയണയുടെ അടിയിൽ കിറു കൃത്ര സമയത്ത് വച്ച് സുഖ നിദ്രക്കായി കിടന്ന ഒരു അണ്ടർ വെയർ (തൽക്കാലത്തേക്ക് ഇവന് കൊടുക്കാനുള്ള റേറ്റിനി കണ്ടുപിടിക്കണം) സൈക്കോയാണിവൻ….
ഏത്… സ്വർണം കിട്ടുന്നുണ്ടെ കുറച്ച് അതികം കിട്ടട്ടെ എന്ന ഇടിവെട്ട് നയമുള്ള ഒരു അപൂർവ ഇനം ബുദ്ധി ജീവിയാണ് പുള്ളി…..
എന്നിട്ട് കിട്ടിയോന്ന് ചോയ്ച്ചാ കിട്ടി… നല്ല മുളയടി പായസം… അതും കാന്താരി മുളകും ചേർത്ത് അവൻ്റെ തന്തയുടെ വക…. അതും രാവിലെ തന്നെ…. നീളത്തിലും വണ്ണത്തിലും ഒരു പാട് കിട്ടി…. എന്നിട്ടവൻ പഠിച്ചോന്ന് ചോയ്ചാ എനിക്കറിയാൻ പാടില്ല… നിങ്ങള് തന്നെ മനസ്സിലാക്കി എടുത്തോ…..
പിന്നേ എന്ത് മാങ്ങ പറിക്കുന്ന കാര്യമാ നീ ഇത്രേം നേരം അലോയിച്ചേ!!!...””” വിരിഞ്ഞു വന്ന പൂപോലുള്ള തെറികളെ വായിക്കുളിൽ മണിച്ചിത്രത്താഴിട്ട് പൂട്ടി കൊണ്ട് ഞാൻ അവനോടടുത്തേക്ക് ഒന്നോടി ഒട്ടി ഇരുന്നോണ്ട് ചോയ്ച്ചു……
അതില്ലേ… മച്ചാ…. നമ്മളീ
💬 Comments
View all comments