Chapter Title : വെള്ളിയാം കല്ല് 4 [Zoro]
വീട്ടില്ലില്ല… അന്ന് കിടപ്പിലായതായിരുന്നു എൻ്റെ വല്യുമ്മ നാലഞ്ച് കൊല്ലം കൊണ്ട് അതേ കിടപ്പിൽ മൂപ്പത്തി പോയി… അതോടെ വീറും വാശിയുമായി നടന്ന വല്യുപ്പ സൈഡായി…. പിന്നങ്ങോട്ട് കുടുബ സ്വത്ത് നോക്കി നടത്തിയത് എൻ്റെ ഡയറക്ട് സാറും ബല്ലിക്കയുമാണ്…. അതാണ് ഈ മരമില്ലും പിന്നെ ടൗണിലുള്ള മൂന്നു മുറി പീഡികയും അഞ്ചേക്കർ തെങ്ങും പറമ്പും പിന്നെ ഒരേക്കറിലുള്ള ഈ വീടും പറമ്പും…..
ചുരുക്കി പറഞ്ഞാ ഞാനും ഇവളും ഒഴിച്ച് ബാക്കി എല്ലാവരും റിച്ചാണ്…..
വല്യുമ്മ പോയി പുറകെ 2 കൊല്ലം കൊണ്ട് വല്യുപ്പയും പോയി….. Rip…. Poor Love birds….
ഇവരുടെ ഇടയിൽ അവസാനം ഉള്ളതാണ് നേരത്തേ ഉമ്മറ പടിയിൽ ഇരുന്ന് ഫോണുമായി കുളിര് കൊണ്ട ചെറിയിക്ക…..
കാണാൻ ചെറുപ്പാണെന്നെ ഉള്ളൂ… തന്തയായിക്ക്…. കുറച്ച് കാലം മുന്നേ വരെ പെണ്ണും പിടക്കോഴിയും വേണ്ടെന്ന് പറഞ്ഞു നടന്ന മനുഷ്യുന്നാ ഇന്നീ പഞ്ചാര അടിക്കുന്നതെന്ന് ആലോയിച്ച് നോക്കിയെ… ഓർകുമ്പോ തന്നെ അമ്മിക്കല്ലിൽ അടിച്ച് കൊല്ലാൻ തോന്നും… പറഞ്ഞ വാക്കിന് പട്ടി രോമത്തിൻ്റെ വെല വേണം….
ഹാ…. ഈ പ്രണയമിങ്ങനയാ അത് പട്ടിയെ പൂചയാക്കും… സമ്പന്നരെ ദരിദ്രരാക്കും, സന്തോഷത്തെ കരച്ചില്ലാകും…..
നാല് മക്കൾക്കും കൂടി കാർന്നൊര് നല്ല ഒന്നാന്തരം വീടെന്നെ ഉണ്ടാക്കി വച്ചേ….. ഹെയ്…. തറവാടിൻ്റെ മുകളിൽ മൂന്ന് മുറിയും താഴെ രണ്ട് മുറിയും പണ്ടേ പണിയിപ്പിച്ചിരുന്നു…. ഞാൻ മിക്കപ്പോഴും മുകളിലാ കിടക്കാറ്…
ന്നിട്ട് പറഞ്ഞേ കേക്കട്ടെ പുതിയ കോളജിൻ്റെ വിശേഷം…. “””” മുകളിലത്തെ ബാൽകണിയുടെ കൈവരിയിൽ പിടിച്ച് നീല നിലാവിനെ നോക്കി നിൽക്കുമ്പോഴാണ് സുഹ്റ എന്നോട് ഇന്നത്തെ വിശേഷം ചോദിച്ചത്……
എനിക്ക് എൻ്റെ പെങ്ങളോട് പറയാൻ പറ്റുന്ന കാര്യാണോ സംഭവിച്ചത്…. ഏയ് ചുമ്മാ പറഞ്ഞൊടുത്ത് ഇവൾടെ കൂടി അടിവാങ്ങണ്ട…..
സുഹറ ഇപ്പൊ ബികോം ഫൈനൽ ഇയർ ആണ്…. ഞാൻ പ്ലസ് ടൂ പൊട്ടി ത്രീജിയായി നാട് ചുറ്റുമ്പോ ഇവള് പഠിച്ച് കേറുവായിരുന്നു…… അതിൻെറാരു ഹുങ്ക് പെണ്ണിനിപ്പോഴും എന്നോടുണ്ട്….
ഹോ… നമ്മളൊക്കെ ലോക്കൽ കോളേജിൽ… ഒക്കെ സാധാ പോലെ തന്നെ… അവിടെയൊക്കെ എന്ത് നടക്കാനാ…”***…..
ഏയ് അങ്ങനെ പറയാതെ… ഇക്കാക്ക ഒന്നും കാണാണ്ട് കോളേജിൽ
💬 Comments
View all comments