Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 2 [അൽഗുരിതൻ]
എന്നാ ശെരി മോളെ വെച്ചോ….എന്റെ മോനെ നോക്കിയേക്കണേ…….
അവൾ ഒന്നും മിണ്ടാതെ ഫോൺ വെച്ച് ഫോൺ സോഫയിൽ ഇട്ട്……..
ഞാൻ : ആ പാവം എന്റമ്മ അറിയുന്നില്ലല്ലോ.. മകനെ ഇവിടെ ഇട്ട് പീഡിപ്പിക്കാണെന്ന്…….ഞാൻ എഴുനേറ്റ് പോയി…….ബാൽക്കണിൽ ഇരുന്നു….
രാത്രി ഫുഡും കഴിച്ചു ഞാൻ ആദ്യം കിടന്നു…… കുറച്ചു കഴിഞ്ഞു അവൾ പോയി കുളിച്ചിട്ടു വന്ന് കിടന്നു…….സോപ്പ് ന്റെ മണം ആ മുറി മുഴുവൻ പരന്ന്…….
ഒന്ന് ചൊറിഞ്ഞു നോക്കാം……. എന്തോ അവളെ ദേഷ്യം പിടിപ്പിക്കുന്നത് എനിക്ക് ഒരു വിനോദം ആയി…...ദേഷ്യം പിടിച്ചാൽ മാത്രേ ആ തിരു വാ ഒന്ന് തുറക്കു ശബ്ദം എങ്കിലും കേൾക്കാല്ലോ
ഞാൻ കട്ടിലിന്റെ അരികിലേക്ക് നീങ്ങി തല താഴെലിക്കിട്ട്…… മുകളിലേക്കും നോക്കി കണ്ണും തുറന്നു കിടക്കുന്നു ശവം……
ഞാൻ : എടൊ നിങ്ങൾ തമ്മിൽ എന്താടോ പ്രശ്നം…… താൻ എന്തിനാ അവളെ തല്ലിയെ…….
നേരെ കിടന്നവൾ ചരിഞ്ഞു കിടന്നു പുതപ്പ് എടുത്തു തല വഴി ഇട്ട്…..
ഞാൻ : ശ്രീലക്ഷ്മി അജിത് ആഹാ എന്താ ചേർച്ച അല്ലെ…….എടി നീ ഇങ്ങോട്ട് നോക്കടി………
എവിടെന്നു ഒരു മറുപടിയും ഇല്ല……
മോളെ ശ്രീക്കുട്ടി എന്നേ താഴെ കിടത്തുവോ…… എടി പ്ലീസ്ടി ഞാൻ അടങ്ങി കിടന്നോളാം……… 5 മിനുട്ട് നോക്കി മറുപടി ഇല്ല…..
എടി ഞാൻ മൗനം സമ്മതം ആണെന്ന് കരുതിയെ……….
ശ്രീക്കുട്ടി : തല ഞാൻ തല്ലി പൊളിക്കും ……….. ഇങ്ങോട്ട് എങ്ങാനും വന്നാൽ ….അവസാനം മറുപടിയും കിട്ടി……
അതെന്താടി നിനെക്കെന്റെ അമ്മേനെ സ്നേഹിക്കാം എന്നേ പറ്റൂല്ല എടി ഞാനും ആ തള്ളേടെ വയറ്റിന്ന് വന്നതാടി……ഞാൻ കിടക്കാൻ പോണേ താഴെ….
നിനക്ക് ധൈര്യം ഉണ്ടെങ്കിൽ കിടന്ന് നോക്ക് നമ്മുക്ക് കാണാം……
എന്നാ ഇവളെ ഒന്ന് കാണിച്ചു കൊടുക്കണമല്ലോ……… എന്താ വഴി….
ആൻ ഐഡിയ ക്യാൻ ചേഞ്ച് യുവർ ലൈഫ്…….
ലൈറ്റ് ഇട്ട് അലമാരയിൽ നിന്നും അവളുടെ രണ്ട് ഷാൾ എടുത്ത് ഷീറ്റിനുള്ളിൽ ആക്കി… ഷീറ്റ് എടുത്ത് കട്ടിലിൽ കിടന്നു ലൈറ്റ് അണച്ചു…….അവൾ ഉറങ്ങട്ടെ……കാണിച്ചു കൊടുക്കാം
രണ്ടു ഷാളും കെട്ടാൻ പാകത്തിന് റെഡി ആക്കി വെച്ച് മുക്കാൽ മണിക്കൂർ
💬 Comments
View all comments