Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 2 [അൽഗുരിതൻ]
നാളെ തൊട്ട് അവൾക്ക് കോളേജിൽ പോകാം സസ്പെന്ഷൻ തീർന്നു………
എല്ലാ ദിവസവും എന്റെ അമ്മ അവളെ വിളിക്കും…… എന്നേ വല്ലപ്പോഴും വിളിക്കുള്ളൂ
അവൾ ഇരുന്നു ടീവി കാണുന്നു ഞാൻ പയ്യെ സോഫയിൽ പോയിരുന്നു….. ഫോൺ എടുത്ത് അമ്മേനെ വിളിച്ചു സ്പീക്കരിൽ ഇട്ടു….
ഹലോ അമ്മേ……
നിനക്ക് എന്നേ ഓർമ്മയുണ്ടോ…..,
അതെന്താമ്മ അങ്ങനെ പറഞ്ഞത്…….
അല്ല നീ ഇപ്പൊ എന്നേ വിളിക്കാറില്ലല്ലോ….
ജോലി കഴിഞ്ഞു വരുമ്പോൾ വൈകും അമ്മേ…… പിന്നെ ഒന്നിനും കഴിയേല
അമ്മ : കൊച്ച് എന്തെ…….
കൊച്ചോ ഏത് കൊച്ച്…….
ടാ ഫോൺ കൊടുക്കടാ അവളുടെ കയ്യിൽ…..
ആ കൊടുക്കാം…….തള്ളക്ക് അല്ലേലും എന്നേ വേണ്ടല്ലോ
ഞാൻ ഫോൺ അവൾക്ക് നേരെ നീട്ടി….
ശ്രീക്കുട്ടി : അഹ് അമ്മേ…….
അമ്മ : മോളെ കുറച്ചു ദിവസം ഇവിടെ വന്ന് നിന്നൂകൂടെ….
അമ്മേ ക്ലസ് ഉണ്ട് ലീവ് കിട്ടില്ല…..
പിന്നെ സസ്പെന്ഷൻ കിട്ടി വീട്ടിൽ ഇരിക്കുന്നവളാ ഈ പറയണേ…..ഞാൻ പയ്യെ പറഞ്ഞു……ചിരിച്ചു…… അവൾ എന്നേ നോക്കി ദേഷ്യത്തോടെ
അമ്മ : വാ മോളെ രണ്ടു ദിവസം അല്ലെ…
നോക്കട്ടെമ്മേ……
വല്ലതും കഴിച്ചേ നിങ്ങൾ…….
ശ്രീക്കുട്ടി : ആ കഴിച്ചമ്മേ….
അമ്മ : എന്നാ ശെരി മോളെ വെച്ചോ….എന്റെ മോനെ നോക്കിയേക്കണേ…….
അവൾ ഒന്നും മിണ്ടാതെ ഫോൺ വെച്ച് ഫോൺ സോഫയിൽ ഇട്ട്……..
ഞാൻ : ആ പാവം എന്റമ്മ അറിയുന്നില്ലല്ലോ.. മകനെ ഇവിടെ ഇട്ട് പീഡിപ്പിക്കാണെന്ന്…….ഞാൻ എഴുനേറ്റ് പോയി…….ബാൽക്കണിൽ ഇരുന്നു….
രാത്രി ഫുഡും കഴിച്ചു ഞാൻ ആദ്യം കിടന്നു…… കുറച്ചു കഴിഞ്ഞു അവൾ പോയി കുളിച്ചിട്ടു വന്ന് കിടന്നു…….സോപ്പ്
💬 Comments
View all comments