Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax]
കെട്ടിപിടിച്ചു കിടക്കുന്നു……...ഞാൻ.. വീണ്ടും കിടന്നുറങ്ങി……..
മുടിയിലാരോ കുത്തിപിടിക്കുന്നു വേദന കൊണ്ട് ഞാൻ കണ്ണ് തുറന്ന്….. നാല് കൈ എന്റെ തലയിൽ…….പാറും അമ്മും……
രാവിലെ തന്നെ എന്നേ കൊല്ലോ രണ്ടും കൂടെ……….രണ്ടിനേം ഇക്കിളിട്ട് പൊക്കി കൊണ്ട് മുറിക്ക് വെളിയിൽ ഇറങ്ങി…..
മാമനും മാമിയും ഇറങ്ങാൻ നിൽക്കുന്നു …….ഞങ്ങൾ പോയിട്ട് വരാവേ…….മക്കളോട് യാത്ര പറഞ്ഞു അവർ ഇറങ്ങി…….
ശ്രീക്കുട്ടി പതിവില്ലാതെ പാചകം ഒക്കെ ചെയ്യുന്നുണ്ട്…… ഇവൾക്ക് വല്ലതും അറിയോ ഇതൊക്കെ……….
രണ്ടും രാവിലെ തന്നെ കളിപ്പാട്ടവും ആയി യുദ്ധം തുടങ്ങി………
ശ്രീക്കുട്ടി : വാ നമ്മുക്ക് ദോശ കഴിക്കാം……...രണ്ടിനും ദോശയും വാരി കൊടുത്തു കുളിപ്പിക്കാനായി രണ്ടിനെയും കൊണ്ട് ബാത്റൂമിലേക്ക് …….
അവർ വന്നതോടെ എപ്പോഴും വീർതിരിക്കുന്ന മുഖം ചുരുങ്ങി…….. അതിൽ ഒരു ചിരി വന്നിട്ടുണ്ട്…….
ഞാൻ പയ്യെ കുളിച്ചു ചായ കുടിച്ചു അവരുടെ കൂടെ ഇരുന്നു…… അല്ലാതെ എങ്ങും പോകാനില്ലല്ലോ………
പാറു : നിക്കേ ഒരു പൂച്ചേനെ വാങ്ങി തരോ…….ഇതു കേട്ട അമ്മു നിക്കും വേണം………
ഒരു മിണ്ടാ പൂച്ച ഇവിടെണ്ട്….അത് മതിയോ…….
എവിടെ……..
ദേ ഇരിക്കണ് കണ്ടില്ലേ ഞാൻ ശ്രീകുട്ടിയെ ചൂണ്ടി കാണിച്ചു…….
അയ്യേ ഞങ്ങൾക്കെ ശെരിക്കുള്ള പൂച്ചേനെ വേണ്ടേ……..
പാവം പിള്ളേർക്ക് പോലും വേണ്ടല്ലോടി നിന്നെ……………….
ശ്രീക്കുട്ടി : അമ്മൂട്ടിക്കും പാറൂട്ടിക്കും പട്ടിനെ വേണോ കുരക്കുന്ന പട്ടിനെ …
അമ്മു : ഇയ്യോ ഞങ്ങാക്കൊന്നും വേണ്ടായേ… കടിക്കും
ശ്രീക്കുട്ടി : കുരക്കുന്ന പട്ടി കടിക്കൂല്ലന്ന….വേണോ വേണെങ്കിൽ തരാം…….
അയ്യോ വേണ്ട വേണ്ട…….. നിക്ക് പൂച്ചേനെ മതിയേ……..
ഞാൻ : പൊന്നൂന് കള്ളി പൂച്ചേനെ മതിയോ അതും ഉണ്ട്
💬 Comments
View all comments